CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

സിനിമ റിവ്യൂ ബാൻ ചെയ്യണം: സിനിമാ നിരൂപകരെ നിരോധിക്കണമെന്ന ആവശ്യവുമായി നടി രഞ്ജിനി

ചെന്നൈ: സിനിമ റിവ്യൂ ബാൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് സിനിമയിലേക്ക് വരുന്നതെന്നും സിനിമാ നിരൂപകരെ നിരോധിക്കണമെന്നും താരം ആവശ്യപ്പെട്ടു. സിനിമാ നിരൂപകർ കാരണമാണ് ആളുകൾ തിയേറ്ററുകളിലേക്ക് വരാത്തതെന്നും മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കവേ രഞ്ജിനി പറഞ്ഞു.

സിനിമ ഒരുപാട് പേരുടെ ജീവിതമാർഗ്ഗമാണ്. ഒരുപാട് യൂട്യൂബ് ചാനലുകളിൽ സിനിമയെ മോശമായി ക്രിട്ടിക് ചെയ്യുന്നുണ്ട്. അത് കണ്ടിട്ടാണ് കുറേ ആളുകൾ തിയേറ്ററുകളിൽ പോവാത്തത്. ഒടിടിയല്ല പ്രശ്‌നമെന്നും രഞ്ജിനി ചൂണ്ടിക്കാട്ടി.

രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ;

ബാബരി മസ്ജിദ് തകർത്തതുകൊണ്ട് അവരെന്ത് നേടി? അന്ന് രാത്രിയാണ് ഞാൻ ആ വരികൾ എഴുതിയത്: കൈതപ്രം

‘ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ഡൈമെൻഷനിലൂടെയാണ് നമ്മൾ പോവുന്നത്. ഓരോ ഇരുപത്തിയഞ്ച് വർഷങ്ങൾ കഴിയുമ്പോഴും ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നു. ഇപ്പോൾ എല്ലാം ഡിജിറ്റലായി. അതുകൊണ്ട് തന്നെ അതിൽ മത്സരങ്ങൾ നടക്കുന്നുണ്ട്. ഓൺലൈനിൽ ക്രിട്ടിക്‌സ് വരുന്നുണ്ട്. അനാവശ്യമായി ഒരുപാട് യൂട്യൂബ് ചാനലുകളിൽ സിനിമയെ മോശമായി ക്രിട്ടിക് ചെയ്യുന്നുണ്ട്. അത് കണ്ടിട്ടാണ് കുറേ ആളുകൾ തിയേറ്ററുകളിൽ പോവാത്തത്.

ഇത് ഒരുപാട് ആളുകളുടെ ജീവിതമാർഗമാണ്. നമ്മൾ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഇതിലേക്ക് വരുന്നത്. യൂട്യൂബ് ചാനലിലുള്ള ഫിലിം ക്രിട്ടിക്കിനെയാണ് നമ്മൾ തടയേണ്ടത്. ഫിലിം ക്രിട്ടിസിസം ഒരിക്കലും പാടില്ല എന്ന നിയമം കൊണ്ടുവരണം. ഒരു പത്ത് ദിവസം കഴിഞ്ഞ് അവർ സിനിമയെ കുറിച്ച് വിമർശിച്ചോട്ടെ. ആദ്യം പടം ഓടട്ടെ, കളക്ഷൻ വരട്ടെ, ഒടിടി അല്ല കാരണം. ഇവരാണ് പ്രശ്‌നം. ഇത് ബാൻ ചെയ്താൽ എല്ലാം ശരിയാകും.’

shortlink

Related Articles

Post Your Comments


Back to top button