ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ റിലീസ് ചെയ്തിട്ട് നാല് ദിവസമാകുന്നു. ഒന്നാം ദിവസം ഇന്ത്യയിൽ നിന്നും മാത്രം 100 കോടി രൂപ ബോക്സ് ഓഫീസ് ഇനത്തിൽ കളക്റ്റ് ചെയ്തിരുന്നു. ആദ്യ ദിവസത്തെ മൊത്തം കളക്ഷൻ 140 കോടി എന്നായിരുന്നു ട്രേയ്ഡ് അനലിസ്റ്റുമാരുടെ കണ്ടെത്തൽ. രണ്ടാം ദിവസം പക്ഷേ കളക്ഷൻ അത്രകണ്ട് മെച്ചപ്പെട്ടില്ല. എന്നിരുന്നാലും മൂന്ന് ദിവസം കൊണ്ട് ചിത്രം 280 കോടി നേടിയിരുന്നു. നാലാം ദിവസം 80 കോടിക്കടുത്ത് ചിത്രം നേടുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ നാല് ദിവസം കൊണ്ട് 350 കോടിയെന്ന നേട്ടത്തിൽ ലിയോ എത്തും.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിൽ സഞ്ജയ് ദത്ത്, തൃഷ കൃഷ്ണൻ, അർജുൻ സർജ, മിഷ്‌കിൻ, സാൻഡി, ഗൗതം മേനോൻ എന്നിവരും അഭിനയിക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നിങ്ങനെ ഒന്നിലധികം ഭാഷകളിൽ ഇത് പുറത്തിറങ്ങി. തമിഴിൽ ലിയോയ്ക്ക് ശനിയാഴ്ച 76.25% തിയേറ്റർ ഒക്കുപൻസി ഉണ്ടായിരുന്നു. ബുധനാഴ്ച അരങ്ങേറ്റം കുറിച്ച ലിയോ ശനിയാഴ്ച യുഎസ് ബോക്സ് ഓഫീസിൽ കളക്ഷനിൽ ഇടിവ് നേരിട്ടു. യുഎസ്‌എയിൽ വിജയ്‌ക്കും സംവിധായകൻ ലോകേഷിനും ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമാണ് ‘ലിയോ’.
എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഏഴാമത്തെ കോളിവുഡ് ചിത്രമാണ് ‘ലിയോ’. ലോകമെമ്പാടുമായി 600 കോടിയിലധികം കളക്ഷൻ നേടിയ രജനികാന്തിന്റെ ജയിലറിനെ മറികടക്കാൻ ലിയോയ്ക്ക് കഴിയുമോ എന്ന് കണ്ടറിയണം. വിജയ് എന്ന താരത്തെയും നടനെയും ലിയോയിൽ കാണാം.
Post Your Comments