CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കും: ഐഎഫ്എഫ്‌കെയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് വിനയൻ

ആലപ്പുഴ: ഐഎഫ്എഫ്‌കെയിലെ സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി സംവിധായകർ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിനയൻ. രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന് കഴിഞ്ഞ സംസ്ഥാന അവാർഡ് സമയത്ത് അദ്ദേഹം തെളിയിച്ചതാണെന്ന് വിനയൻ പറയുന്നു.

സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘സംവിധായകരും ചലച്ചിത്ര അക്കാദമിയുടെ ഇത്തവണത്തെ സിനിമാ സെലക്ഷനിലെ അപാകതയെ കുറിച്ച് ഗുരുതരമായ ആക്ഷപം പറഞ്ഞിട്ടുള്ളതായി അറിയുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനോട് പരാതി പറഞ്ഞിട്ടൊന്നും ഒരു കാര്യവും ഇല്ല. ശ്രീ രഞ്ജിത്തിന്റെ കാലത്ത് ഇതല്ല ഇതിനപ്പുറവും നടക്കുമെന്ന് കഴിഞ്ഞ സംസ്ഥാന അവാർഡ് സമയത്ത് അദ്ദേഹം തെളിയിച്ചതാണ്.

ചരിത്രത്തിലെ തീപിടിച്ച അധ്യായം: ദിലീപ് ചിത്രം തങ്കമണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

അവാർഡു നിർണയത്തിൽ ചെയർമാൻ അനാവശ്യമായി ഇടപെട്ടു എന്ന് ജൂറി അംഗമായ ശ്രീ നേമം പുഷ്പരാജ് തന്നെ വിളിച്ചു പറഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ അതിൽ മൗനം തുടരുകയാണ് ശ്രീ രഞ്ജിത്. അദ്ദേഹം തന്നെ നിയമിച്ച ഇപ്പോഴത്തെ ഈ ജൂറി ചെയർമാനെപ്പറ്റി എനിക്കു സഹതാപമേ ഉള്ളു.. അക്കാദമിക്കു പരിഹരിക്കാൻ പറ്റാതെ വരുമ്പോൾ പിന്നെ അഭയം സാംസ്കാരിക മന്ത്രിയാണല്ലോ? ബഹുമാനപ്പെട്ട മന്ത്രി അദ്ദേഹത്തിന്റെ ഇതിഹാസ സംവിധായകനെക്കൊണ്ട് വേഗം ഇതെല്ലാം പരിഹരിക്കും എന്നു പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments


Back to top button