CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഇത് കണ്ണൂർ സെൻട്രൽ ജയിലിൽ സൗജന്യമായി പ്രദർശിപ്പിക്കണം’: ചാവേർ സിനിമയെ പ്രശംസിച്ച് എപി അബ്ദുള്ളക്കുട്ടി

കണ്ണൂർ: ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രമാണ് ചാവേർ. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആന്റണി വർഗീസും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തിയത്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തു വന്നിരുന്നു. ഇപ്പോൾ ചാവേർ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി.

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ പ്രമേയമാക്കി നിരവധി സിനിമകൾ മുൻപും കണ്ടിട്ടുണ്ടെന്നും എന്നാൽ, അതിന്റെ ഭീകരത കൃത്യമായി ആവിഷ്ക്കരിച്ച മറ്റൊരു സിനിമ ഇല്ലെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. ഈ സിനിമ കണ്ണൂർ സെൻട്രൽ ജയിലിൽ സൗജന്യമായി പ്രദർശിപ്പിക്കണമെന്ന് അപേക്ഷയുണ്ട്. അങ്ങനെ ചെയ്താൽ അന്തേവാസികളിൽ ചിലർ പൊട്ടിത്തെറിക്കുമെന്നും ചിലപ്പോൾ പല അപ്രിയ സത്യങ്ങളും ലോകം കേൾക്കുന്ന തരത്തിൽ വിളിച്ചു പറയുമെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നു.

എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘നിരപരാധിയാകാന്‍ സാധ്യതയുള്ള ഒരാളെ 100 ദിവസം ജയിലില്‍ ഇട്ട്, അന്തിച്ചര്‍ച്ചകളില്‍ അയാളെ പോസ്റ്റുമോര്‍ട്ടം ചെയ്തില്ലേ’

കണ്ണൂരിലെ ഒന്ന് രണ്ട് പഴയ SFI സഖാക്കൾ പറഞ്ഞത് കേട്ടിട്ടാണ് ചാവേർ എന്ന സിനിമ കണ്ടത്. ഡ്രൈവർ രമേശനും, പാർട്ടി പ്രവർത്തകൻ ഹരിത്തിനൊപ്പം. കണ്ണൂർ സവിതയിൽന്നാണ് സിനിമ കണ്ടത്.
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ പ്രമേയമാക്കി നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര കൃത്യമായി അതിന്റെ ഭീകരത ആവിഷ്ക്കരിച്ച മറ്റൊരു സിനിമയില്ല.. സംവിധായകൻ ടിനു പാപ്പച്ചനും , തിരക്കഥാകൃത്ത് ജോയ്മാത്യുവിനും അഭിനന്ദനങ്ങൾ….  സിനിമ തുടങ്ങുമ്പോൾ നിങ്ങൾ എഴുതി കാണിച്ചില്ലേ…… ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരുമായി യാതൊരു ബന്ധവുമില്ലാഎന്ന് ….. കണ്ണൂർക്കാരെ പറ്റിക്കാൻ നോക്കേണ്ട… കണ്ണൂരിലെ ഒരോ പ്രേക്ഷകനും അറിയാം ഒരോ കഥാപാത്രത്തേയും …

കൊലയാളികൾ സഞ്ചരിച്ച ജീപ്പ് .. ക്രിമിനലുകൾ ഇടത്താവളമായി ഒളിവിൽ കഴിയുന്ന പാർട്ടി ഗ്രാമത്തിലെ പഴയ തറവാട് ..അവസാനം അതിർത്തി സംസ്ഥാനത്തിലെ എസ്റ്റേറ്റ് ബംഗ്ലാവ് … പാർട്ടി നേതാക്കളുടെ ആജ്ഞ അനുസരിച്ച് ഭീകര കൃത്യം നടത്തുന്ന പാവം ചാവേറുകൾ അനുഭവിക്കുന്ന വേദനയും, ആകുലതയും, സംഘർഷവും… വളരെ ഭംഗിയായി സിനിമിയിൽ അവതരിപ്പിക്കുന്നുണ്ട്. എനിക്ക് ഒരു അപേക്ഷയുണ്ട്. ഈ സിനിമ കണ്ണൂർ സെട്രൽ ജയിലിൽ സൗജ്യന്യമായി പ്രദർശിപ്പിക്കണം.

‘നിരപരാധിയാകാന്‍ സാധ്യതയുള്ള ഒരാളെ 100 ദിവസം ജയിലില്‍ ഇട്ട്, അന്തിച്ചര്‍ച്ചകളില്‍ അയാളെ പോസ്റ്റുമോര്‍ട്ടം ചെയ്തില്ലേ’

എങ്കിൽ ഒരു കാര്യം ഉറപ്പാണ്. അന്തേവാസികളിൽ ചിലർ പൊട്ടിതെറിക്കും… ഒരു പക്ഷെ അവർ പല അപ്രിയ സത്യങ്ങളും ലോകം കിടുങ്ങുമാറുച്ചത്തിൽ വിളിച്ചു പറയും….  ഈ സിനിമയിൽ കൊലായാളികൾ … ഒളിവിൽ, എസ്സ്റ്റേറ്റിൽ താമസിച്ചത് പോലെ മുടക്കോഴിമലയിലും …. മറ്റും ഏകാന്തവാസം നയിച്ച ചേവേറുകൾ കണ്ണൂർ ജയിലുണ്ട്…… ഇത് ചാവേറുകളെ ഇരുത്തി ചിന്തിപ്പിക്കുന്ന സിനിമയാണ്.

ജോയി മാത്യു – ടിനു പാപ്പച്ചൻ കൂട്ട്കെട്ട് ഈ സിനിമയിലെ ഏറ്റവും ഗംഭീരമായ രംഗം ക്രൂരമായികൊല്ലപ്പെട്ട തെയ്യം കലാകാരന്റെ മരണ വീടാണ്. രാഷ്ട്രീയമായി കൊല്ലപ്പെട്ടവരുടെ സകല വീടുകളിലും കേരളം കണ്ട ദയനീയമായ കാഴ്ച … വിങ്ങിപൊട്ടി കരയുന്ന കാരണവൻമാർ, അലമുറയിട്ട് കരയുന്ന അമ്മമാർ … ഒരു ഗ്രാമം മുഴുവൻ ദു:ഖിക്കുന്നത് എത്ര സൂക്ഷമായാണ് അഭ്രപാളിയിൽ ഒപ്പിയെടുത്തിരിക്കുന്നത് .
.അതിൽ ഏറ്റവും ഹൃദയ സൃപ്ക്കായി അവതരിച്ചത് വളർത്തു നായയുടെ വേദനാജനകമായ അന്തിമോപചാരമാണ് .. ജന്തുക്കൾക്ക് ഓസ്ക്കാർ ഉണ്ടെങ്കിൽ ഈ നായക്ക് അവാർഡ് ഉറപ്പാണ് … ടിനു , സിനിമ സംവിധായകന്റെ കലയാണെന്ന് നിങ്ങള് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

പുതിയ റെക്കോർഡുകൾ തീർത്ത് ലിയോ: ആഗോളവ്യാപകമായി 143 കോടിയിൽപ്പരം കളക്ഷൻ, കേരളത്തിൽ 3700 ഷോകളിൽ നിന്ന് 12കോടി
ഈ സിനിമായിലേ ഏറ്റവും വലിയ മറ്റൊരുപ്രത്യേകത ഒരു പാട് പക്ഷിമൃഗാദികൾ അഭിനയിച്ച് തകർത്ത ചലചിത്രമാണ് ചാവേർ … നായ, എട്ടുകാലി, പാറ്റ, ഉടുമ്പ്, പാമ്പ്, പരുന്ത്, കാക്ക, ഓന്ത് …. അങ്ങിനെ അറിയുന്നതും അറിയപ്പെടാത്തതുമായ ഒരു പാട് ജീവികൾ …കാലിക പ്രസക്തമായ ഇത്തരം സിനിമകൾ എല്ലാ കാലത്തും മലയാള സിനിമക്ക് മുതൽ കൂട്ടാണ് .. ഇത്തരത്തിൽ ഒരു സിനിമ നിർമിക്കാൻ തുനിഞ്ഞിറങ്ങിയ വേണു കുന്നപ്പള്ളിയും അരുൺ നാരായണനും സഹപ്രവർത്തകരും അഭിനനന്ദനങ്ങൾ അർഹിക്കുന്നു .. അഭിനയ ജീവിതത്തിൽ വേറിട്ട കഥാ പാത്രങ്ങൾ ചെയ്യുന്ന കുഞ്ചാക്കോ ബോബനും ടീമിനും, പ്രത്യേകിച്ച് എന്റെ പഴയ സഖാവ് ജോയിക്കും… അഭിനന്ദനങ്ങൾ..

shortlink

Related Articles

Post Your Comments


Back to top button