BollywoodCinemaLatest NewsWOODs

ഞാനും ശിൽപ്പ ഷെട്ടിയും വേർപിരിഞ്ഞു, വിവാഹ മോചന വാർത്തകൾ പങ്കുവച്ച് രാജ് കുന്ദ്ര: ഞെട്ടൽ മാറാതെ ആരാധകർ

ഇൻസ്റ്റഗ്രാം സ്റ്റോറികളിലും ഇതേ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് രാജ് പങ്കുവെച്ചിട്ടുണ്ട്

നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര ഞങ്ങൾ വേർപിരിഞ്ഞു, ഈ പ്രയാസകരമായ കാലഘട്ടത്തിൽ ഞങ്ങൾക്ക് സമയം നൽകണമെന്ന് ദയയോടെ അഭ്യർത്ഥിക്കുന്നു എന്ന് കുറിച്ചതാണ് സേഷ്യൽ മീഡിയയിലെ പുത്തൻ ചൂടേറിയ സംസാര വിഷയമായി മാറിയിരിക്കുന്നത്.

എന്നാൽ ഇത്തരമൊരു പോസ്റ്റ് വന്നതോടെ കുന്ദ്ര, ഭാര്യയിൽ നിന്ന് വേർപിരിഞ്ഞോ എന്ന് കുറച്ച് പേർ ആശ്ചര്യപ്പെടുമ്പോൾ, ഒരു ചെറിയ വിഭാഗം ഇതൊക്കെ പ്രൊമോഷണൽ ഗിമ്മിക്ക് ആകാനാണ് സാധ്യത എന്നാണ് കുറിക്കുന്നത്. സത്യമാകാൻ വഴിയില്ല, പുത്തൻ ചിത്രത്തിന്റെ പ്രമോഷൻ വർക്കിന് വേണ്ടിയിട്ടാണ് ഇത്തരമൊരു അടവുമായി വന്നിരിക്കുന്നതെന്നാണ് വലിയൊരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്.

ഇൻസ്റ്റഗ്രാം സ്റ്റോറികളിലും ഇതേ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് രാജ് പങ്കുവെച്ചിട്ടുണ്ട് എന്നതാണ് പലരെയും കുഴയ്ക്കുന്നത്. നിർഭാഗ്യവശാൽ, ഇത് ഞെട്ടിപ്പിക്കുന്ന വാർത്തയാണ്, പബ്ലിസിറ്റി സ്റ്റണ്ട്, സിനിമാ ഗിമ്മിക്കാണോ, എന്നിങ്ങനെ പല കമന്റുകളുമായാണ് ആരാധകർ എത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി എന്നെ സംരക്ഷിച്ചതിന് നന്ദി. എന്റെ യാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് എന്ന് തുടങ്ങുന്ന വരികളും രാജ് കുന്ദ്ര കുറിച്ചിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments


Back to top button