തങ്ങളുടെ ബന്ധത്തിന്റെ ആദ്യ നാളുകളിൽ അലി ഫസലുമായി ഡേറ്റിംഗിനെക്കുറിച്ച് അമ്മയോട് പറഞ്ഞതായി ബോളിവുഡ് നടി റിച്ച ഛദ്ദ വ്യക്തമാക്കി. സർപ്രൈസായി അമ്മയോട് ഇക്കാര്യം പറയുകയായിരുന്നു. അമ്മ സന്തോഷിക്കുമെന്നാണ് ആദ്യമൊക്കെ താൻ ഓർത്തതെന്നും നടി പറയുന്നു.
അമ്മ, ഞെട്ടിപ്പോകുന്നതാണ് പിന്നെ കണ്ടത്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് അലി ഫസൽ എന്നാണ്. അലി സഫർ എന്ന മറ്റൊരു നടനുണ്ട്, അതിനാൽ ഞാൻ പറഞ്ഞത് അലി ഫസറിനെക്കുറിച്ചാണെന്ന് കരുതിയ അമ്മ കുറെ വഴക്ക് പറഞ്ഞു. ‘മേരെ ബ്രദർ കി ദുൽഹൻ’, ‘ഡിയർ സിന്ദഗി’ എന്നിവയുൾപ്പെടെ ചില പ്രമുഖ ഹിന്ദി ചിത്രങ്ങളിലും പ്രവർത്തിച്ചിട്ടുള്ള ഒരു പാകിസ്ഥാൻ നടനാണ് അലി സഫർ. പക്ഷെ അമ്മക്ക് മനസിലായില്ല.
അവൻ വിവാഹിതനാണെന്നും അവന് രണ്ട് കുട്ടികളുണ്ടെന്നും അമ്മ അലറി പറഞ്ഞു, എനിക്ക് ഭ്രാന്താണോ എന്നാണ് ചോദിച്ചത്. ഞാൻ പറഞ്ഞു ‘ഇല്ല, അത് ആ ആളല്ല, അമ്മക്ക് ആള് മാറിപോയെന്ന് പറഞ്ഞിട്ട് ആദ്യമൊന്നും അമ്മ കേൾക്കാൻ കൂട്ടാക്കിയില്ല. അലിയും റിച്ചയും 2013 ൽ ഫുക്രി എന്ന ചിത്രത്തിനായി ഒരുമിച്ചിരുന്നു. 2020 ൽ വിവാഹം കഴിക്കുന്നതുവരെ തങ്ങൾ ഡേറ്റിങ്ങിലാണെന്ന് പലർക്കും അറിയില്ലായിരുന്നുവെന്നും നടി പറയുന്നു.
Post Your Comments