ചെന്നൈയിലെ ജയപ്രദ തിയേറ്ററിലെ ഇഎസ്‌ഐ കുടിശ്ശിക അടയ്‌ക്കാത്തതിന് നടിയും മുൻ എംപിയുമായ ജയപ്രദയ്‌ക്ക് മജിസ്‌ട്രേറ്റ് ചുമത്തിയ ആറുമാസത്തെ തടവും ശിക്ഷയും റദ്ദാക്കാൻ മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ജയചന്ദ്രൻ വിസമ്മതിച്ചു. എന്നാൽ, മജിസ്‌ട്രേറ്റിന് മുന്നിൽ കീഴടങ്ങി 20 ലക്ഷം രൂപ കെട്ടിവെച്ചാൽ നടിക്ക് ജാമ്യം ലഭിക്കുമെന്ന് ജഡ്ജി പറഞ്ഞു.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (ഇഎസ്‌ഐസി) കുടിശ്ശിക അടയ്ക്കാത്തതിന് 2023 ഓഗസ്റ്റ് 10 ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ശിക്ഷിച്ചതും ആറ് മാസത്തെ തടവും ചോദ്യം ചെയ്ത് നടി ജയപ്രദ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ ജയപ്രദയും കൂട്ടാളികളും ഇതുവരെ സമീപിച്ച രീതികൾ വച്ച് നോക്കിയാണ് ഇത്തരമൊരു തീരുമാനമെന്നും ജസ്റ്റിസ് പറഞ്ഞു.
ചെന്നൈയിലെ പ്രശസ്തമായ ജയപ്രത ഉൾപ്പെടെ 2 തിയേറ്ററുകൾ നടി ജയപ്രദ നടത്തിയിരുന്നു. വസ്തുനികുതി അടക്കാത്തതിന്റെ പേരിൽ ഈ തിയറ്ററുകളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ കേസുകൾ മുന്നേ നടന്നിരുന്നു. അതുപോലെ, തിയേറ്റർ തൊഴിലാളികളിൽ നിന്ന് ഇഎസ്‌ഐ തുക ഈടാക്കിയതിന് ജയപ്രദയുടെ തിയേറ്റർ മാനേജ്‌മെന്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഈ പണം സംസ്ഥാന ലേബർ ഇൻഷുറൻസ് കോർപ്പറേഷനിൽ പണം കൃത്യമായി അടച്ചില്ല എന്നതാണ് കേസ്.
Post Your Comments