പ്രശസ്ത നടിയും അഭിനേത്രിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടെ മാതാവ് അന്തരിച്ചു. ഉമാ ഗോപാലസ്വാമിയാണ് അന്തരിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് മാതാവിന്റെ മരണ വിവരം നടി പുറത്ത് വിട്ടത്.
ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും നൽകിയ അമ്മ ഞങ്ങളെ വിട്ട് പോയിരിക്കുന്ന വിവരം അഗാധമായ ദുഖത്തോടെ നിങ്ങളെ അറിയിക്കുകയാണ്. ഞങ്ങളുടെ വസതിയിൽ വച്ച് വൈകിട്ട് മൂന്നരയോടെ കർമ്മങ്ങളെല്ലാം പൂർത്തിയാക്കി. കലാകാരനായ എംകെ ഗോപാലസ്വമിയാണ് ലക്ഷ്മിയുടെ പിതാവ്.
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാലിപ്പോൾ അഭിനയത്തിന് ഇടവേള നൽകി നൃത്തത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുകയാണ് മികച്ച നർത്തകി കൂടിയായ ലക്ഷ്മി ഗോപാലസ്വാമി.
Post Your Comments