GeneralLatest NewsMollywoodNEWSWOODs

ആ സമയത്ത് നടന്ന കാര്യങ്ങളൊന്നും പറയാൻ പറ്റില്ല, സുരേഷ് ഗോപിയുമായി വഴക്ക് ഉണ്ടാക്കുന്നത് ഒരോയൊരു കാര്യത്തിന്: സിദ്ധിഖ്

അത്രയ്‌ക്ക് അടുപ്പവും സ്നേഹവുമുള്ള സുഹൃത്താണ് സുരേഷ്

നീണ്ട നാളുകൾക്ക് ശേഷം സിദ്ധിഖും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ. ബിജു മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മിഥുൻ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടൻ സിദ്ദിഖ്.

‘ഒരുപാട് കാലത്തിന് ശേഷമാണ് സുരേഷിനൊപ്പം അഭിനയിച്ചത്. ഇതിന് മുമ്പ് അഭിനയിച്ചത് ബഡാ ദോസ്തിലാണ്. ഒരു സമയത്ത് എന്നെ ഓടിച്ചിട്ട് ഇടിച്ചോണ്ടിരുന്ന ആളാണ്. ഞങ്ങള്‍ ഏതാണ്ട് ഒരേ സമയത്ത് സിനിമയില്‍ വന്നതാണ്. രാജാവിന്റെ മകൻ എന്ന സിനിമ സുരേഷ് കഴിഞ്ഞതോടെ ഞാനും സിനിമയിലെത്തി. അന്ന് തൊട്ട് ഞങ്ങള്‍ ഒരുമിച്ച്‌ അഭിനയിക്കുന്നതാണ്. ന്യൂഡല്‍ഹിയുടെ സമയത്ത് നടന്ന കാര്യങ്ങളൊന്നും പറയാൻ പറ്റില്ല. അത്രയ്‌ക്ക് അടുപ്പവും സ്നേഹവുമുള്ള സുഹൃത്താണ് സുരേഷ്. അന്നും ഇന്നും ആ ബന്ധം അതേപടി നിലനില്‍ക്കുന്നു. സിനിമയില്‍ നിന്ന് ഇടയ്‌ക്കിടക്ക് വിട്ടു മാറി നില്‍ക്കുമ്പോള്‍ മാത്രമാണ് ഞാൻ വഴക്കുണ്ടാക്കുന്നത്’- സിദ്ദിഖ് പറഞ്ഞു.

read also: തലൈവാസൽ വിജയ് പ്രധാന വേഷത്തിൽ എത്തുന്ന മൈ 3 പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു

‘ഗരുഡൻ ഒരു പുതിയ അനുഭവമായിരിക്കും സമ്മാനിക്കുക. ഞങ്ങള്‍ അഭിനയിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങള്‍ കിട്ടുമ്പോഴും നല്ല കഥ ലഭിക്കുമ്പോഴുമൊക്കെയാണ് നമുക്ക് സിനിമയോട് ഒരു മോഹം തോന്നുന്നത്. ഇതില്‍ ഒരു വക്കീല്‍ കഥാപാത്രമാണ്. നേരത്തെയും ഞാൻ വക്കീലായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ, ഈ സിനിമയുടെ അവതരണം നമ്മളെ മോഹിപ്പിക്കുന്ന തരത്തിലാണ്. എന്തായാലും ഇത് ഒരു പുതിയ അനുഭവമായിരിക്കും’- സിദ്ദിഖ് കൂട്ടിച്ചേർത്തു

shortlink

Related Articles

Post Your Comments


Back to top button