
പ്രശസ്ത മലയാള സീരിയൽ സംവിധായകൻ ആദിത്യൻ വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് മലയാള സീരിയൽ ലോകം. കൊല്ലം അഞ്ചൽ സ്വദേശിയായിരുന്നു സാന്ത്വനം സീരിയലുകളിലൂടെ പ്രശസ്തനായി സംവിധായകനായ ആദിത്യൻ. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്.
സാന്ത്വനം, വാനമ്പാടി, ആകാശദൂത് എന്നിങ്ങനെ വമ്പൻ ഹിറ്റായി തീർന്ന സീരിയലുകളുടെ സംവിധായകനായിരുന്നു ആദിത്യൻ. മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഭാരത് ഭവനിൽ പൊതു ദർശനം ഉണ്ടായിരിക്കും. തന്റെ പ്രിയ സുഹൃത്തും സംവിധായകനുമായ ആദിത്യന്റെ മരണത്തിൽ താനാകെ തകർന്നു എന്നാണ് നടൻ മനോജ് കുമാർ എഴുതിയിരിക്കുന്നത്.
മനോജ് പങ്കുവച്ച കുറിപ്പ് വായിക്കാം
എന്റെ ആത്മമിത്രവും ഏഷ്യനെറ്റ് “സാന്ത്വനം” സീരിയലിന്റെ സംവിധായകനുമായ ആദിത്യൻ ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം ഈ ലോകത്തോട് വിടവാങ്ങി, എന്ത് കാര്യവും എന്നോട് പറയാറുള്ള പ്രിയ ആദിത്യാ, ഒരു യാത്രാമൊഴി പോലും തരാതെ ഞങ്ങളേ വിട്ടു പോയല്ലോ.
എന്റെ വിഷമങ്ങൾ ഞാനിനി ആരോട് പറയും പ്രിയ മിത്രമേ, അതുകൊണ്ട് തന്നെ പ്രണാമവും ആദരാഞ്ജലിയും ഞാൻ മനപ്പൂർവ്വം അർപ്പിക്കുന്നില്ല, കാരണം നിങ്ങളിപ്പോഴും എന്റെ ഉള്ളിൽ ജീവനോടെ ചൈതന്യത്തോടെ തന്നെ ഉണ്ടെന്ന് ഞാൻ വെറുതെയെങ്കിലും വിശ്വസിച്ചോട്ടേ, എന്തൊരു ലോകം ദൈവമേ ഇത്. എന്നാണ് മനോജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Post Your Comments