വിജയ് ആരാധകർ ഏറെ നാളുകളായി വമ്പൻ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ലോകേഷ് – വിജയ് ചിത്രം ലിയോ ഇന്ന് ലോകമെമ്പാടും തിയേറ്ററുകളിൽ റിലീസ് ചെയ്തതോടെ സിനിമാ പ്രേമികൾ വൻതോതിൽ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തികൊണ്ടിരിക്കുകയാണ്. പ്രിയ താരത്തിനെ കാണാനായെത്തിയ ആരാധകരാണ് തിയേറ്ററിലെങ്ങും.
എന്നാൽ അതിനിടെ ആരാധകർ ഉത്സവം പോലെ റിലീസ് ആഘോഷിക്കുമ്പോൾ ഒരു പടി കൂടി മുന്നോട്ട് പോയി ഒരു ദമ്പതികൾ തീയറ്ററിനുള്ളിൽ മാലയും മോതിരവും എല്ലാം മാറി വിവാഹവും ചെയ്തിരിക്കുകയാണ്. വർഷങ്ങളായി ദളപതി വിജയ്‌യുടെ ആരാധകരായ വെങ്കിടേഷും മഞ്ജുളയും ആണ് കഥയിലെ നായികാ നായകൻമാർ.
എനിക്ക് അമ്മയോ അച്ഛനോ ഇല്ല. വിജയാണ് എനിക്ക് എല്ലാം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഞാൻ വിവാഹനിശ്ചയം നടത്തിയത്, വെങ്കിടേഷ് പറഞ്ഞതായി പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും ഇരുവരും മാല ചാർത്തുന്നതും മോതിരം മാറുന്നതുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.
Post Your Comments