ആദ്യ ഒടിടി പരമ്പരയായ സുൽത്താൻ ഓഫ് ഡൽഹിയിലെ ബലാത്സംഗം കാണിക്കുന്ന രംഗങ്ങളെ വൻ ഹൈപ്പ് കൊടുത്ത് ബെഡ്റൂം സീനുകളെന്ന് പ്രചരിപ്പിക്കുന്നവരോട് കഷ്ടം തോന്നുന്നുവെന്ന് നടി മെഹ്റീൻ പറയുന്നു. എന്തറിഞ്ഞിട്ടാണ് റേപ്പിനെ പ്രണയ സീനുകളായി ഇത്തരക്കാർ വ്യാഖ്യാനിക്കുന്നതെന്നും നടി ചോദിക്കുന്നു.
സാമാന്യ ബുദ്ധി ഉള്ളവർ ചെയ്യുന്ന കാര്യങ്ങള ല്ല ഇതൊന്നും, കൂടാതെ ഒരു വിഭാഗം മാധ്യമങ്ങൾ പോലും കടുത്ത പീഡന രംഗങ്ങളെ ‘സെക്സ് സീൻ’ എന്ന് ലേബൽ ചെയ്തതിൽ തനിക്ക് വേദനയും അസ്വസ്ഥതയും ഉണ്ടെന്ന് നടി മെഹ്റിൻ പിർസാദ പറഞ്ഞു. വില കുറഞ്ഞ ഇത്തരമൊരു വിവരണം “ലോകമെമ്പാടുമുള്ള നിരവധി സ്ത്രീകൾ നിലവിൽ കൈകാര്യം ചെയ്യുന്ന ഗുരുതരമായ പ്രശ്നത്തെ നിസ്സാരമാക്കുന്നു” എന്നാണ് നടി പറഞ്ഞത്.
പീഡനത്തെ പീഡനമായി തന്നെ പറയണം, അതിൽ റൊമാൻസും ബെഡ്റൂം സീനുമെന്ന് പറഞ്ഞ് നിസാരവൽക്കരിക്കരുത്. ഹോട്ട്സ്റ്റാറിലെ സുൽത്താൻ ഓഫ് ഡൽഹി എന്ന വെബ് സീരീസിലാണ് ഞാൻ ഒടിടിയിൽ അരങ്ങേറ്റം കുറിച്ചത്, അഭിനയം ഒരു കലയായും അതേ സമയം ജോലിയായും കരുതുന്ന ഒരു പ്രൊഫഷണൽ നടി എന്ന നിലയിലാണ് താൻ അഭിനയിച്ചത്, പക്ഷേ ക്രൂരമായ വൈവാഹിക ബലാത്സംഗം ചിത്രീകരിക്കുന്ന ഒരു രംഗമുണ്ട് ഡൽഹിയിലെ സുൽത്താനിൽ. വൈവാഹിക ബലാത്സംഗം പോലുള്ള ഗുരുതരമായ വിഷയത്തെ മാധ്യമങ്ങളിൽ പലരും ലൈംഗിക രംഗമായി വിശേഷിപ്പിച്ചത് എന്നെ വേദനിപ്പിക്കുന്നു, ആർക്ക് എങ്കിലും മാനസികമായി ബുദ്ധിമുട്ട് ഇത്തരം പ്രചാരണം കൊണ്ട് വന്നുവെങ്കിൽ ഖേദിക്കുന്നുവെന്നും നടി.
Post Your Comments