GeneralLatest NewsMollywoodNEWSWOODs

‘ഗോപി സുന്ദറിന്റെ കറിവേപ്പില’: അധിക്ഷേപത്തിന് മറുപടിയുമായി അഭയ ഹിരണ്‍മയി

നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാം.

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗെദർ റിലേഷൻ ഷിപ്പും വേര്‍പിരിയലുമൊക്കെ ഗായിക അഭയ ഹിരണ്‍മയിയെ വാര്‍ത്തകളിൽ നിറച്ചിരുന്നു. കൂടാതെ , താരത്തിന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണവും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സംഗീത സംവിധായകനും ഗായകനുമായ ജാസ് ഗിഫ്റ്റിനൊപ്പം ഒന്നിച്ച്‌ പ്രവര്‍ത്തിച്ച അനുഭവം അഭയ പോസ്റ്റ് ചെയ്തിരുന്നു. അതിനു താഴെ അധിക്ഷേപിക്കുന്ന തരത്തില്‍ വന്ന കമന്റിന് അഭയ നല്‍കിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.

read also: കടുത്ത വിജയ് ആരാധന, ലിയോ റിലീസിന് മുൻപ് തിയേറ്ററിലെത്തി മാലയിട്ട് വിവാഹം, തമിഴ്നാടിനെ ഞെട്ടിച്ച വിവാഹം ഇതാണ്

ഗോപി സുന്ദറിന്റെ കറിവേപ്പില എന്നാണ് ഒരാള്‍ കുറിച്ചത്. പിന്നാലെ മറുപടിയുമായി അഭയ എത്തി. ‘ഞാൻ കറിവേപ്പിലയാണോ ചൊറിയണമാണോ എന്ന് നീ വന്നു മുന്നില്‍ നില്‍ക്കുമ്പോ മനസിലാകും. നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാം. അവര്‍ വളര്‍ത്തിയപ്പോള്‍ പിഴച്ചുപോയ തെറ്റാണെന്ന് അവരെ ഞാനൊന്ന് ഓര്‍മിപ്പിക്കണമല്ലോ.- എന്നാണ് അഭയ കുറിച്ചത്.

പിന്നാലെ അഭയയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ എത്തിയതോടെ കമന്റ് നീക്കം ചെയ്തു.

shortlink

Post Your Comments


Back to top button