
മലയാളികളുടെ പ്രിയതാരം ഉർവശി നടൻ കമൽഹാസനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ താരം കമൽഹസൻ അതി വിദഗ്ദമായി തന്നെക്കൊണ്ട് പാമ്പിറച്ചി കറി വച്ചത് തീറ്റിക്കാൻ ശ്രമിച്ചതാണ് നടി ഓർത്തെടുത്തത്.
അന്ത ഒരു നിമിഡം എന്ന സിനിമയാണ് ലൊക്കേഷൻ. തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇത് സംഭവിച്ചതെന്നും ഉർവശി വ്യക്തമാക്കി. മീൻ കറിയൊക്കെ കൊണ്ടുപോയി, വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കുന്നതിനാൽ പലപ്പോഴും ഒറ്റക്കിരുന്നാണ് കഴിച്ചിരുന്നതെന്നും എന്നാൽ ഒരു ദിവസം കമൽ വന്ന് ഉച്ച ഊണിന് എല്ലാവരും ഒന്നിച്ചിരുന്ന് കഴിക്കണമെന്ന് നിർബന്ധം പിടിച്ചു.
അങ്ങനെ ഒന്നിച്ചിരുന്ന് കഴിക്കുമ്പോൾ പെട്ടെന്ന് കമൽ തിന്നുകൊണ്ടിരുന്ന കറി കേരളത്തിലെ കണവയാണ്, ഇത് കഴിക്ക് ഉർവശി, നന്നാക്കി എടുക്കാൻ പാടാണ്, വട്ടത്തിൽ മുറിച്ച് കറിവച്ചതാണ് എന്ന് പറഞ്ഞു. കൂടെ ഇരുന്ന അനുരാധ അയ്യോ, അത് പാമ്പിനെ കൊന്ന് കറി വച്ചതാണ് കഴിക്കരുതെന്ന് പറഞ്ഞു വിലക്കി, അത് കേട്ട കമൽ അത് പാമ്പ് അല്ല കണവയാണെന്ന് പറഞ്ഞ് അനുരാധയെ നോക്കി ദേഷ്യത്തിൽ കണ്ണുരുട്ടി.
എന്നാൽ കഴിക്കാമെന്ന് കരുതിയപ്പോൾ സെറ്റിൽ നിന്നൊരാൾ വേണ്ട, അത് പാമ്പാണെന്ന് ആംഗ്യത്തിലൂടെ കാണിച്ചു തന്നു, പിന്നെ കഴിച്ചില്ല. നോക്കുമ്പോൾ കമൽ ആസ്വദിച്ച് പാമ്പ് കറി തിന്നുവാണ്, എങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചപ്പോൾ അതിനെന്താ എന്ന് പറഞ്ഞ് വീണ്ടും പാമ്പ് കഷ്ണം എടുത്ത് ചവച്ചരച്ച് കമൽ തിന്നു.
Post Your Comments