സൂപ്പർ സ്റ്റാർ പ്രഭാസിന് ലോകമെങ്ങും വൻതോതിലുള്ള ആരാധകവൃന്ദമുണ്ട്, പ്രഭാസിനെ കുറിച്ചും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ കുറിച്ചും ഒരുപാട് കഥകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. വിവാഹത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളും നിറം പിടിപ്പിച്ച കഥകളും വ്യാപകമായി ഇന്റർനെറ്റിൽ നിറയാറുണ്ട്.
എന്നാൽ ഇപ്പോഴിതാ പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കുടുംബത്തിൽ നിന്ന് ഒരാൾ തന്നെ എത്തിയിരിക്കുകയാണ്. പ്രഭാസിന്റെ ആന്റി ശ്യാമള ദേവിയാണ് വിവാഹത്തെക്കുറിച്ച് സംസാരിച്ചത്. പ്രഭാസ് തീർച്ചയായും ഉടനെതന്നെ വിവാഹിതനാകുമെന്നും ദുർഗ്ഗാ മാതാവ് അദ്ദേഹത്തിന് അനുഗ്രഹം നൽകുമെന്നും അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരന്റെ ഭാര്യയായ ശ്യാമള വ്യക്തമാക്കിയത്.
തന്റെ ചിത്രമായ സലാറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രഭാസ്. സെപ്തംബർ 28ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ചില പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കാരണം നീട്ടിവെക്കുകയായിരുന്നു. ഈ വർഷം ഡിസംബർ 22 ന് റിലീസ് ചെയ്യുമെന്നാണ് പുതിയ വാർത്തകൾ.
Post Your Comments