കിരീടത്തിലെയും ചെങ്കോലിലെയും കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടൻ കുണ്ടറ ജോണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംഗീത സംവിധായകൻ ശരത്.
കഴിഞ്ഞ ദിവസം കൊല്ലത്തുള്ള ഫ്ലാറ്റിലേക്ക് മകനുമൊത്ത് കാറിൽ പോകവേ ഹൃദയാഘാതം സംഭവിച്ചാണ് നടൻ മരണത്തിന് കീഴടങ്ങിയത്. ഉടൻ ബെൻസിഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പല വേദികളിലും കണ്ടുമുട്ടുമ്പോൾ പുഞ്ചിരിയുമായി ഓടിയെത്തിയിരുന്ന ഒരു സാധുവായ മനുഷ്യനായിരുന്നു അദ്ദേഹം, എങ്ങനെ നിങ്ങൾക്ക് ഇങ്ങനെ ക്രൂരനാവാൻ കഴിയുന്നു എന്ന ചോദ്യത്തിനും ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന് ഉത്തരം എന്നാണ് ശരത് കുറിച്ചത്.
കുറിപ്പ് വായിക്കാം
അരങ്ങത്ത് വില്ലനായിരുന്ന നമ്മുടെ സ്വന്തം കുണ്ടറ ജോണി എന്റെ ജോണി അണ്ണാച്ചി, പല വേദികളിലും കണ്ടുമുട്ടുമ്പോൾ പുഞ്ചിരിയുമായി ഓടിയെത്തിയിരുന്ന ഒരു സാധുവായ മനുഷ്യനായിരുന്നു അദ്ദേഹം.
എങ്ങനെ നിങ്ങൾക്ക് ഇങ്ങനെ ക്രൂരനാവാൻ കഴിയുന്നു എന്ന ചോദ്യത്തിനും ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന് ഉത്തരം. കണ്ണീരിൽ കുതിർന്ന പ്രണാമം.
Post Your Comments