![](/movie/wp-content/uploads/2023/10/kn.png)
അന്തരിച്ച നടൻ കുണ്ടറ ജോണിയെ അനുസ്മരിച്ച് മന്ത്രി കെപി ബാലഗോപാൽ. മലയാള സിനിമയിലെ ദീർഘകാലമായുള്ള സുഹൃത്തായിരുന്നു കുണ്ടറ ജോണി. 45 വർഷത്തിലധികം കാലം മലയാള സിനിമയിൽ സജീവമായി നിന്ന അദ്ദേഹം 500 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. കൊല്ലത്തെ സാംസ്കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്ന കുണ്ടറ ജോണി, അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി കെപി ബാലഗോപാൽ.
മന്ത്രി പങ്കുവച്ച കുറിപ്പ് വായിക്കാം
ദീർഘകാലമായുള്ള സുഹൃത്തായിരുന്നു കുണ്ടറ ജോണി. 45 വർഷത്തിലധികം കാലം മലയാള സിനിമയിൽ സജീവമായി നിന്ന അദ്ദേഹം 500 ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.
കൊല്ലത്തെ സാംസ്കാരിക -സാമൂഹിക വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്ന കുണ്ടറ ജോണിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു
Post Your Comments