ഇന്നലെ അന്തരിച്ച പ്രശസ്ത മലയാള താരം ജോണിയെ ഓർത്തെടുത്ത് ഗായകൻ എംജി ശ്രീകുമാർ. തനിക്കൊപ്പം വർഷങ്ങളോളം ഉണ്ടായിരുന്ന, സഹോദര തുല്യനായ ഒരാളായിരുന്നു ജോണിയെന്നും എംജി ശ്രീകുമാർ ഓർത്തെടുത്തു. എന്റെ മദ്രാസിലെ തുടക്ക കാലഘട്ടം മുതൽ, എന്റെ അടുത്ത സഹോരനായിയുന്നു, സ്വാമീസ് ലോഡ്ജ്. പണ്ട് മദ്രാസിൽ എത്തുന്ന അന്നത്തെയും, ഇന്നത്തെയും സൂപ്പർ താരങ്ങൾ, ഉൾപ്പടെ എല്ലാ സിനിമ പ്രവർത്തകരും താമസിച്ചിരുന്ന ഒരു പാർപ്പിടം. അവിടെ ജോണിച്ചായനോടൊപ്പം, ആ കൊച്ചു മുറിയിൽ, ഉറങ്ങാനുള്ള ഭാഗ്യം കിട്ടിയ ഗായകൻ.
എംജി പങ്കുവച്ച കുറിപ്പ് വായിക്കാം
കുണ്ടറ ജോണി നമ്മളെ വിട്ടു പോയി. എന്റെ മദ്രാസിലെ തുടക്ക കാലഘട്ടം മുതൽ, എന്റെ അടുത്ത സഹോരനായിയുന്നു, സ്വാമീസ് ലോഡ്ജ് .
പണ്ട് മദ്രാസിൽ എത്തുന്ന അന്നത്തെയും, ഇന്നത്തെയും സൂപ്പർ താരങ്ങൾ, ഉൾപ്പടെ എല്ലാ സിനിമ പ്രവർത്തകരും താമസിച്ചിരുന്ന
ഒരു പാർപ്പിടം.
അവിടെ ജോണിച്ചായനോടൊപ്പം, ആ കൊച്ചു മുറിയിൽ, ഉറങ്ങാനുള്ള ഭാഗ്യം കിട്ടിയ ഒരു എളിയ ഗായകനാണ് ഞാൻ, സ്വാമീസ് ലോഡ്ജിനെ കുറിച്ച് അറിയാത്തവർ കമന്റ് ചെയ്യരുതേ, അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
Leave a Comment