ലോകകപ്പിനെക്കുറിച്ചുള്ള പാകിസ്ഥാൻ നടി സെഹർ ഷിൻവാരിയുടെ പുത്തൻ ട്വിറ്റർ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അവരുടെ വരാനിരിക്കുന്ന മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ വിജയിച്ചാൽ ഡേറ്റിംങിന് ചെല്ലാമെന്നാണ് നടി ഓഫർ ചെയ്തിരിക്കുന്നത്.
അവരുടെ ടീമിന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ ഞാൻ ധാക്കയിൽ പോയി ഡേറ്റിംങിന് തയ്യാറാകുമെന്ന നടിയുടെ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായി. ദൈവം കൃപ നൽകട്ടെ, എന്റെ സ്വപ്നം സാക്ഷാത്കരിച്ചാൽ , എന്റെ ബംഗ്ലാദേശ് ബന്ധുക്കൾ അവരെ തോൽപ്പിച്ച് ഇന്ത്യയോട് പ്രതികാരം വീട്ടണം.
അപ്രകാരം ചെയ്താൽ ധാക്കയിൽ ചെന്ന്, അവരുടെ ടീമിലെ ഒരു താരത്തിനൊപ്പം ഫിഷ് ഡിന്നർ ഡേറ്റിന് തയ്യാറാണ് എന്നാണ് നടിയുടെ വിവാദ ട്വീറ്റ് പുറത്തെത്തിയത്. ഇന്ത്യയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നതിൽ പ്രശസ്തയാണ് സെഹർ ഷിൻവാരി എന്ന നടി. വൻ വിവാദവും പരിഹാസവും നടിയുടെ പോസ്റ്റ് ക്ഷണിച്ച് വരുത്തുന്നുണ്ട്.
Post Your Comments