തമിഴ് സംഗീതസംവിധായകൻ ഡി ഇമ്മാനും നടൻ ശിവകാർത്തികേയനും ആണ് ഇപ്പോൾ തമിഴ് സിനിമാ ലോകത്തെ സംസാര വിഷയം. ഈ ജീവിതത്തിൽ താൻ ഒരിക്കലും ശിവകാർത്തികേയനൊപ്പം പ്രവർത്തിക്കില്ല എന്നാണ് ഇപ്പോൾ ഡി . ഇമ്മൻ പറയുന്നത്. തന്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച വിധത്തിലാണ് ശിവകാർത്തികേയൻ തന്നെ ഒറ്റിക്കൊടുത്തതെന്ന് ഇമ്മൻ വെളിപ്പെടുത്തിയിരിക്കുന്നത്.
ശിവകാർത്തികേയന്റെ കരിയറിന്റെ ആദ്യ ഘട്ടങ്ങളിൽ, സംഗീത സംവിധായകൻ ഇമ്മൻ നിരവധി ഹിറ്റുകൾ ശിവകാർത്തികേയന് നൽകിയിരുന്നു. അദ്ദേഹവുമായി സഹകരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് ഇത്. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള വലിയ വിശ്വാസ വഞ്ചനയായിരുന്നു അത്.
എന്താണ് സംഭവിച്ചതെന്ന് ഞാൻ മനസ്സിലാക്കുമ്പോഴേക്കും വളരെ വൈകിപ്പോയി, പറഞ്ഞത് എന്താണെന്ന് എനിക്ക് വെളിപ്പെടുത്താൻ കഴിയില്ല, എന്റെ കുട്ടികളുടെ ഭാവി വരെ പോകും. സമൂഹം മോശമായി ചിന്തിച്ചാലും ഞാൻ കാര്യമാക്കുന്നില്ല. ഞാൻ ആരാണെന്ന് എനിക്കറിയാം, എന്റെ ദൈവത്തിന് എന്നെ അറിയാം, ഞാൻ എന്നോടും എന്റെ ദൈവത്തോടും എന്റെ സമൂഹത്തോടും എന്റെ കുടുംബത്തോടും വിശ്വസ്തനാണ് ഇതുവരെ. അങ്ങനെ ജീവിക്കുന്ന ഒരാളായതിനാൽ ശിവ കാർത്തികേയൻ പറഞ്ഞത് തുറന്ന് പറയില്ലെന്നും മരണം വരെ സഹകരിക്കില്ലെന്നും ഇമ്മൻ വ്യക്തമാക്കി.
Post Your Comments