കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിലും ഈ കുടുംബം സജീവമാണ്. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുമടങ്ങുന്ന കുടുംബം യുട്യൂബ് ചാനലിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അടുത്തിടെ കൃഷ്ണകുമാറിന്റെ ഇളയ മകൾ ഹൻസികയുടെ18-ാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. മകൾ ഹൻസികയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന കൃഷ്ണകുമാറിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. എന്നാൽ, ഇതിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർന്നത്. അച്ഛൻ മകൾ ബന്ധത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള കമന്റുകളായിരുന്നു വീഡിയോയ്ക്ക് എതിരെ ഉയർന്നത്.
ഇപ്പോൾ കുടുംബത്തിനു നേരെ സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും രംഗത്തെത്തിയിരിക്കുകയാണ്. കാണുന്ന ആളുകളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണിതെന്നും ഇങ്ങനെ ചെയ്താൽ തന്നെ മാനസികമായി തളർത്താം എന്നു വിചാരിക്കുന്ന ചിലരാണ് ഈ കമന്റുകൾക്കു പിന്നിലെന്നും കൃഷ്ണകുമാർ പറയുന്നു. ഇത്തരക്കാർ അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികൾ മാത്രമാണെന്നായിരുന്നു വിഡിയോയിൽ വന്ന വിമർശന കമന്റുകളില് ഒന്നിനു മറുപടിയായി സിന്ധു കൃഷ്ണ കുറിച്ചത്.
‘നിങ്ങളിൽ ഭൂരിഭാഗം പേർക്കും ജീവിതം ഒരു ദുരന്തമായിരിക്കണം അല്ലേ. നിങ്ങളുടെ ചിന്തകൾ തെളിച്ചമുള്ളതാകട്ടെ. ഈ മെസേജോ ബാക്കിയുള്ള മറുപടികളോ ഞാൻ ഡിലീറ്റ് ചെയ്യുന്നില്ല. ഇത് ഒട്ടുമിക്ക മലയാളികളുടെയും മനോഭാവത്തിന്റെ തെളിവ് മാത്രമാണ്. നിങ്ങൾക്കെല്ലാം ഒരു കൂപ്പുകൈ മാത്രം തരാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ മകളെ അച്ഛൻ കെട്ടിപ്പിടിച്ചപ്പോൾ അവളുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് വിശകലനം ചെയ്യാൻ എക്സ്ട്രാ ഓർഡിനറി തലച്ചോറുമായി വന്ന എല്ലാവർക്കും നമസ്കാരം. അത്തരക്കാർ അറപ്പും വെറുപ്പുമുളവാക്കുന്ന മനോരോഗികൾ മാത്രമാണ്.’ സിന്ധു കൃഷ്ണ പറഞ്ഞു.
വിഷയത്തിൽ പ്രതികരിച്ച കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ;
‘വീഡിയോയും ഫോട്ടോകളും മോശമായി കാണുന്നവരുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണ്. ഇംഗ്ലിഷിൽ ഒരു ചൊല്ലുണ്ട്. ഒരാളുടെ ഭക്ഷണം മറ്റൊരാളുടെ വിഷം ആണെന്ന്. നമ്മൾ ഇഷ്ടപ്പെടുന്ന പലതും മറ്റൊരാൾ തല്ലിപ്പൊളി എന്ന് പറഞ്ഞേക്കും. അത് ഒരു വശമാണ്. പിന്നെ, എന്റെ രാഷ്ട്രീയത്തോടൊക്കെ വിയോജിപ്പ് ഉള്ള ആളുകളുണ്ടാകും. ഇങ്ങനെ എഴുതി കഴിഞ്ഞാൽ നമ്മളെ മാനസികമായി തകർക്കാം എന്നൊക്കെ വിചാരിക്കുന്ന ചിലരുണ്ടാകാം. അതുപോലെ ഇങ്ങനെയൊക്കെ എഴുതി കുറെ വ്യൂസ് ഉണ്ടാക്കി പണമുണ്ടാക്കാം എന്ന് കരുതുന്നവരും ഉണ്ടാകാം. അത് എപ്പോഴും അങ്ങനെയാണ്.
വിജയ് സാർ ലിയോയിൽ താങ്കളുടെ പ്രകടനം ശ്രേദ്ധേയം: ക്യാമറാമാൻ മനോജ് പരമഹംസ
ഞാൻ എപ്പോഴും മക്കളോട് പറയുന്ന ഒരു കാര്യമുണ്ട്, നിങ്ങൾ സോഷ്യൽ മീഡിയയിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളൂ. പക്ഷേ അത് ക്രിയേറ്റിവും പോസിറ്റീവും ആയിരിക്കണം. ഒരാളെ പറ്റി മോശം പറഞ്ഞ് പണം ഉണ്ടാക്കിയാൽ നല്ല അടികിട്ടും. സമയം മോശമാകുമ്പോൾ വരുന്ന അടിയെന്ന് പറഞ്ഞാൽ അങ്ങനത്തെ അടിയാകും. താങ്ങാനാവില്ല. ഞാൻ എന്റെ മകളെ കെട്ടിപ്പിടിക്കുന്നതിലും ഉമ്മ കൊടുക്കുന്നതിലും അവർ വലിപ്പവും ചെറുപ്പവും ആണ് പറയുന്നത്.
ബന്ധങ്ങളെ ശരിക്കും മനസിലാക്കാത്ത ആളുകളുണ്ട്. അവരുടെ വീട്ടിൽ ചിലപ്പോൾ വളരെ ദുഷിച്ച രീതിയിലാകും കുടുംബം. താറുമാറായ കുടുംബമായിരിക്കും. അത് അവർക്കുണ്ടാകുന്ന കോംപ്ലക്സ് ആണ്. അതിനെ കുറ്റം പറയാൻ പറ്റില്ല. അയാൾ അനുഭവിക്കുന്നതിൽ നിന്ന് തോന്നുന്നതാകും.’
Post Your Comments