BollywoodCinemaGeneralLatest NewsNEWSWOODs

വാളുകളും ഹോക്കി സ്റ്റിക്കുകളും കാറിൽ സൂക്ഷിക്കാറുണ്ട്: നടൻ സണ്ണി ഡിയോളിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിത്തരിച്ച് ആരാധകർ

പല സംഘർഷങ്ങളിലും താൻ പോയി തലവെച്ചിരുന്നുവെന്ന് ബോളിവുഡ് സ്റ്റാർ സണ്ണി

തന്റെ കോളേജ് പഠന കാലത്ത് പലപ്പോഴും പല സംഘർഷങ്ങളിലും താൻ പോയി തലവെച്ചിരുന്നുവെന്ന് ബോളിവുഡ് സ്റ്റാർ സണ്ണി ഡിയോൾ. നിരന്തരം ഒരുപാട് സംഘർഷങ്ങൾ ഇതിന്റെ പേരിൽ ജീവിതത്തിൽ സംഭവിച്ചുവെന്നും താരം. ഇതിനായി വാളുകളും ലോഹ ദണ്ഡുകൾ പോലും കാറിൽ സൂക്ഷിച്ചിരുന്നു.

വീട്ടിലാർക്കും ഇതൊന്നും അറിയില്ല, അച്ഛനിൽ നിന്ന് ഇത്തരം കാര്യങ്ങൾ എല്ലായ്പ്പോഴും മറച്ച് പിടിച്ചിരുന്നു. വഴക്കുകളിൽ പോയി പലപ്പോഴും പെട്ട് പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കൽ ക്രിക്കറ്റ് കാണാൻ പോയപ്പോൾ ഞാൻ ധർമേന്ദ്രയുടെ മകനാണെന്ന് ചിലർക്ക് മനസിലായി , എന്റെ നേരെ സി​ഗരറ്റ് കുറ്റിയൊക്കെ എറിഞ്ഞ് ഒരുപാട് ചീത്ത വിളിച്ചു, ഞാനൊരു സർദാറാണ്, അവരെ വേണ്ടെന്ന് വച്ചിട്ടും ഒരുപാട് തല്ലിപോയി.

താൻ അന്നത്തെ കാലത്തിൽ നിന്നൊക്കെ ഒരുപാട് പാഠം പഠിച്ചുവെന്നും ഇപ്പോൾ അത്തരത്തിൽ ഉള്ള യാതൊരു ദുശ്ശീലങ്ങളും ഇല്ലെന്നും താരം. അതേ സമയം നടന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ​ഗദർ – 2 വമ്പൻ ഹിറ്റായി മാറിയിരുന്നു. 700 കോടിക്കടുത്ത് കളക്ഷൻ നേടിയ ചിത്രം താരത്തിന്റെ മൂല്യം വീണ്ടും ഉയർത്തി.

shortlink

Related Articles

Post Your Comments


Back to top button