
വീഡിയോയിൽ തന്നെ പരിഹസിച്ച യൂട്യൂബർക്ക് ബോളിവുഡ് നടി സോനം കപൂർ വക്കീൽ നോട്ടീസ് അയച്ചതായി റിപ്പോർട്ടുകൾ പുറത്ത്. പരിഹസിക്കുന്ന വീഡിയോ സോനം കപൂറിന്റെയും ഭർത്താവ് ആനന്ദ് അഹൂജയുടെയും അവരുടെ ഫാഷൻ ബ്രാൻഡുകളുടെയും പ്രശസ്തിയെ പ്രതികൂലമായി ബാധിച്ചുവെന്ന് അവകാശപ്പെട്ടുകൊണ്ടാണ് നിയമനടപടി അയച്ചിരിക്കുന്നത്.
2018 ൽ ഇറങ്ങിയ വീർ വെഡ്ഡിംങ് എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവച്ചുകൊണ്ടാണ് പരിഹസിച്ചതെന്നാണ് പരാതി. ഇതിന്റെ പേരിൽ മറ്റൊരു വീഡിയോ രാഗിണി പുറത്തിറക്കി, അതിൽ തന്റെ ഉദ്ദേശ്യം ഒരിക്കലും നടിയെ അപകീർത്തിപ്പെടുത്തുകയോ പരിഹസിക്കുകയോ അല്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് തന്റെ ഭാഗം വിശദീകരിച്ചു.
അതേസമയം, താരദമ്പതികളെ വിമർശിക്കുന്നതിനിടയിൽ യൂട്യൂബറിന് പിന്തുണയുമായി ഒട്ടേറേപേരെത്തി. വീഡിയോയിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് ഞാൻ കരുതുന്നില്ല, അത് സാധാരണ വീഡിയോയാണന്നാണ് ഒരു ആരാധകൻ കുറിച്ചത്.
Post Your Comments