BollywoodCinemaGeneralLatest NewsNEWSWOODs

ടോക്സിക്കായ സ്ത്രീകളുടെ ഒപ്പം ഓർക്കാൻ പോലും ഇഷ്ടമില്ലാത്ത മോശം സിനിമകളിൽ അഭിനയിക്കേണ്ടി വന്നു: റിച്ച ഛദ്ദ

ഞാൻ പരിതപിക്കുകയും ഖേദിക്കുകയും ചെയ്യുന്ന സിനിമകളുണ്ട്

സിനിമാ ജീവിതത്തിൽ താനും തെറ്റുകൾ വരുത്തിയിട്ടുണ്ടെന്ന് നടി റിച്ച, എന്റെ ഫിലിമോഗ്രഫി കാണുമ്പോൾ, ഞാൻ പരിതപിക്കുകയും ഖേദിക്കുകയും ചെയ്യുന്ന സിനിമകളുണ്ട് എന്നും സൂപ്പർ താരം ഖേദത്തോടെ പറയുന്നു. ചിലതൊക്കെ കാണുമ്പോൾ എന്തിന് അഭിനയിച്ചു എന്ന് ആലോചിച്ച് അത്ഭുതപ്പെടാറുണ്ടെന്നും നടി വ്യക്തമാക്കി.

പലപ്പോഴും ടോക്സിക് ആയ സ്ത്രീകൾക്കൊപ്പം അഭിനയിക്കേണ്ടി വന്നു എന്നതാണ് തന്നെ നിരാശയാക്കിയ കാര്യം, കണ്ടാൽ തോന്നില്ലെങ്കിലും അവരിൽ പലരും അത്തരത്തിൽ ഉള്ളവരായിരുന്നു. ഒരു തരത്തിലും ജോലി കൂടെ ചെയ്തു തീർക്കാനാകുമെന്ന് കരുതാത്തത്ര ടോക്സിക് ആയ സ്ത്രീകളെന്നും നടി.

ജീവിതത്തിൽ ഇനി എന്ത് എന്ന് അറിയാതെ നിന്ന സമയത്ത് പല മോശം സിനിമകളും ചെയ്തു. വളരെ മോശം സിനിമകൾ. തിരിഞ്ഞ് നോക്കുമ്പോൾ ​ദുഖം മാത്രം തരുന്ന ചിത്രങ്ങൾ. അതിൽ ദുഖിക്കുന്നുവെന്നും റിച്ച. അതേ സമയം ഫുക്രി 3 ആണ് റിച്ചയുടേതായി എത്തിയ പുത്തൻ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button