
നാനിയുടെയും മൃണാൾ താക്കൂറിന്റെയും വരാനിരിക്കുന്ന ചിത്രമായ ഹായ് നന്നായുടെ ടീസർ തരംഗമായി മാറുകയാണ്. നാനിയുടെയും മൃണാൽ ഠാക്കൂറിന്റേയും ലിപ് ലോക്ക് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറിയത്. ചുംബനത്തെക്കുറിച്ച് നടൻ നൽകിയ പ്രതികരണവും ഇന്റർ നെറ്റിൽ ഹിറ്റായി മാറി.
ചുംബന രംഗങ്ങൾ ഉൾപ്പെടെ നാനിയുടെയും മൃണാളിന്റെയും രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയത് നാനി ആവശ്യപ്പെട്ടിട്ടാണോ എന്നാണ് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചത്. തിരക്കഥയിൽ ശരിക്കും ഇത്തരത്തിലൊന്ന് ഉണ്ടായിരുന്നോ അതോ പിന്നീട് നാനി ആവശ്യപ്പെട്ട് കൂട്ടിച്ചേർത്തതാണോ എന്നും ചോദ്യമുണ്ടായി.
നാനിയുടെ സിനിമകളിലെ ചുംബന രംഗങ്ങളെക്കുറിച്ചും അത്തരം അടുപ്പമുള്ള രംഗങ്ങൾ ഉൾപ്പെടുത്താൻ അദ്ദേഹം സംവിധായകരോട് അഭ്യർത്ഥിച്ചിട്ടുണ്ടോയെന്നും റിപ്പോർട്ടർ നാനിയോട് ചോദിച്ചപ്പോൾ, ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. അതൊക്കെ ആവശ്യമെങ്കിൽ സിനിമക്ക് വേണ്ടി ചെയ്യുന്നതാണ്, താനായിട്ട് ഒന്നും കൂട്ടിച്ചേർത്തിട്ടില്ലെന്നും നാനി.
Post Your Comments