മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് ബീന ആന്റണി. താരം മാത്രമല്ല ഭര്‍ത്താവ് മനോജിനും മകൻ ആരോമലിനും ആരാധകർ ഏറെയാണ്. ഈ താരകുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാൻ പ്രേക്ഷകര്‍ക്ക് താത്പര്യമാണ്. കഴിഞ്ഞ ദിവസം ശാരീരികമായ അവശതകള്‍ മൂലം ബീന ആന്റണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചുമയുടെ രൂപത്തിലാണ് അസ്വസ്ഥതകള്‍ തുടങ്ങിയതെന്നും അതിന് ഗൗരവം കൊടുക്കാതെ മുന്നോട്ട് പോയതിനാല്‍ ചുമ ന്യുമോണിയയായി മാറിയെന്നുമാണ് ബീന ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
read also: ‘ലോകം എന്നാൽ കേരളം മാത്രം അല്ലല്ലോ’: ഐഎഫ്എഫ്‌കെയിലേക്ക് ഇനി സിനിമ അയക്കില്ലെന്ന് ഡോ. ബിജു
‘എക്‌സ് റേ റിസല്‍ട്ട് ബെറ്ററായതിന്റെ സന്തോഷത്തിലാണ്. ചരിത്രത്തിലാദ്യമായിട്ടായിരിക്കും ന്യൂമോണിയ പേഷ്യന്റ് ഹോസ്പിറ്റല്‍ ബെഡില്‍ നിന്നും റീല്‍ ഇടുന്നത്. അങ്ങനെയും വേണമല്ലോ, സ്ട്രയ്ൻ ഒന്നും എടുത്തില്ലട്ടോ. ഇവിടെ ബോറടിക്കുന്നുണ്ട്. ഒരു ആശ്വാസത്തിന് വേണ്ടി ചെയ്തതാണ്’ – എന്നാണു പുതിയ റീല്‍സ് വീഡിയോയ്ക്ക് ബീന നല്‍കിയ ക്യാപ്ഷൻ.
‘ചില ലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും താൻ അത് അത്ര കാര്യമാക്കിയിരുന്നില്ല. അതാണ് വീണ്ടും പണിയായത്. ചുമയോ, പനിയോ അങ്ങനെയെന്തെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ അവഗണിക്കരുത്. സ്വന്തം അനുഭവത്തിലൂടെയാണ് താൻ ഇത് പറയുന്നത്. ആശുപത്രിയിലെ ആദ്യ വീഡിയോ കണ്ടപ്പോള്‍ ന്യൂമോണിയ ആണോ എന്ന് ചിലരൊക്കെ ചോദിച്ചിരുന്നു. സ്‌കാനിംഗിന് ശേഷമാണ് അസുഖം സ്ഥിരീകരിച്ചത്. രണ്ടാമതും വില്ലനെത്തിയപ്പോള്‍ ശരിക്കും പേടിച്ചു’ താരം കുറിച്ചിരുന്നു.
Post Your Comments