മലയാളികളുടെ പ്രിയതാരമാണ് ആതിര മാധവ്. കുടുംബവിളക്ക് എന്ന പരമ്പരയിൽ അനന്യ എന്ന കഥാപാത്രമായി എത്തിയ ആതിര വിവാഹത്തിന് പിന്നാലെ ഷോയിൽ നിന്നും പിന്മാറിയിരുന്നു. മകന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആതിര സോഷ്യല്‍ മീഡിയ വഴി ആരാധകരോട് പങ്കിടാറുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം.
മകന്റെ ജീവൻ തന്നെ അപകടത്തിലാക്കിയ അസുഖത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ആതിരയുടെ വീഡിയോ. എല്ലാ അമ്മമാര്‍ക്കും അവബോധം നല്‍കാനായാണ് താൻ ഈ വീഡിയോ പങ്കുവയ്ക്കുന്നതെന്ന് ആതിര പറഞ്ഞു. കാനഡയില്‍ നിന്നും തിരികെ ബാംഗ്ലൂരിലെത്തിയ സമയം മകനെ ബാധിച്ച ഒരു പനി മകന്റെ ജീവൻ തന്നെ അപകടത്തിലാക്കിയെന്നാണ് ആതിര പങ്കുവച്ചത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
കാനഡയില്‍ നിന്നും വന്നതിനുപിന്നാലെ മോന് പനിയായി. കുഞ്ഞിനെയും കൊണ്ട് ഒരുപാട് ആശുപത്രികളില്‍ കയറിയിറങ്ങി. ടെസ്റ്റുകള്‍ എല്ലാം നെഗറ്റീവ് ആയിരുന്നു. എന്നാല്‍ പനി കുറഞ്ഞില്ല. അവസാനം അപ്പോളോയില്‍ കൊണ്ടുപോയി. ആന്റിബയോട്ടിക്കും മറ്റു മരുന്നുകളും നല്‍കിയപ്പോള്‍ പനി കുറഞ്ഞു. എന്നാല്‍ പിറ്റേന്ന് വീണ്ടും പനി കൂടി. അങ്ങനെ വീണ്ടും ആശുപത്രിയില്‍ പോയി. ഇത്തവണ ഓക്സിജൻ ലെവല്‍ വളരെ കുറഞ്ഞു പോയി. ഉടനെ തന്നെ എക്സ്റേ എടുത്തു. ന്യുമോണിയ ആണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയി’,
‘കാരണം എല്ലാ ദിവസവും ആശുപത്രിയില്‍ ചെക്കപ്പുകളൊക്കെ നടത്തിയതാണ്. എന്നാല്‍ ഏഴ് ദിവസം കഴിഞ്ഞാണ് ന്യുമോണിയ ആണെന്ന് കണ്ടെത്തുന്നത്, ഉടനെ തന്നെ ഐസിയുവില്‍ മാറ്റണമെന്നും പറഞ്ഞു. അങ്ങനെ മറ്റൊരു ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. അതൊക്കെ കണ്ട് നിക്കാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നു. മൂന്നു ദിവസത്തിനുള്ളില്‍ ശരിയാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നാലുദിവസം കഴിഞ്ഞിട്ടും പനിമാറിയില്ല’.
പിന്നീട് അഡിനോ വൈറസ് അവന്റെ ശരീരത്തില്‍ കയറിയെന്ന് അറിയാൻ സാധിച്ചു. അത്ര അപകടകാരി അല്ലെങ്കിലും കോവിഡിന് ശേഷം മ്യൂട്ടേഷൻ സംഭവിച്ചതുകൊണ്ട് ചില വ്യത്യാസങ്ങള്‍ അപ്പുവിനും ഉണ്ടായി. അവസാനം കള്‍ച്ചര്‍ ചെയ്തപ്പോഴാണ് രണ്ടുകോടിയിലധികം വൈറസ് കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ടെന്ന് മനസിലാകുന്നത്. അത് ഓള്‍റെഡി ലങ്സിനെ ബാധിച്ചു കഴിഞ്ഞിരുന്നു. വൈറല്‍ ഇൻഫെക്ഷൻ ആണല്ലോ, അതുകൊണ്ടുതന്നെ മരുന്ന് കൊടുക്കുക എന്നത് അത്ര സാധ്യമല്ല’,
എന്ത് ചെയ്യുമെന്ന് അറിയാതെ ഡോക്ടര്‍മാര്‍ വരെ കണ്‍ഫ്യൂസ്ഡ് ആയി. കാനഡയില്‍ നിന്നും ചേച്ചിയുള്‍പ്പെടെ ബാംഗ്ലൂര്‍ എത്തി. എനിക്ക് ചുറ്റും ഇത്രയും പേര്‍ ഉണ്ടെന്ന് മനസിലാക്കാൻ സാധിച്ചു. എല്ലാവരും പ്രാര്‍ത്ഥിച്ചു. ഞാൻ മരിച്ചാല്‍ പോലും അവരുടെ ആരുടെയും പിന്തുണ ഞാൻ മറക്കില്ല. അങ്ങനെയൊരു അവസ്ഥയിലായിരുന്നു. പിന്നീട് ഒരു മരുന്ന് ഉണ്ടെന്ന് അറിഞ്ഞു. ക്യാൻസറിന് നല്‍കുന്ന മരുന്നാണ് ഡോക്ടര്‍മാര്‍ സജസ്റ്റ് ചെയ്തത്
ആ ആശുപത്രിയില്‍ ആദ്യമായിട്ടാണ് ആ മരുന്ന് ഒരു കുഞ്ഞുകുട്ടിക്ക് കൊടുക്കുന്നത്. കിഡ്നിയെ ബാധിക്കാവുന്നത് ആയത് കൊണ്ട് അതെല്ലാം ശ്രദ്ധിച്ചാണ് നല്‍കിയത്. അവസാനം ആ മരുന്ന് വര്‍ക്കായി. ദൈവകൃപയാല്‍ വൈറസിന്റെ കൗണ്ട് കുറഞ്ഞു. പന്ത്രണ്ട് ദിവസത്തിനുശേഷം ഐസിയുവില്‍ നിന്നും പുറത്തുവന്നു. ഡിസ്ചാര്‍ജ് ആയി. എന്നാലും ഇനിയും മൂന്ന് നാല് മാസം എടുക്കും അവൻ റിക്കവറാകാൻ’. – താരം പറഞ്ഞു.
Post Your Comments