BollywoodGeneralLatest NewsNEWSWOODs

സ്വര്‍ണ ഐ ഫോണ്‍ നഷ്ടമായി, സംഭവം ഇന്ത്യ- പാക് മത്സരത്തിനിടെ: പരാതിയുമായി ഉര്‍വശി റൗട്ടേല

എന്റെ 24 കാരറ്റിന്റെ ഐഫോണ്‍ നഷ്ടമായി

കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- പാകിസ്ഥാൻ ലോകകപ്പ് മത്സരം കാണാൻ എത്തിയപ്പോൾ തന്റെ സ്വര്‍ണ ഐഫോണ്‍ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഉര്‍വശി റൗട്ടേല.

READ ALSO: വിഴിഞ്ഞം തുറമുഖം ഏത് കടല്‍ കൊള്ളക്കാര്‍ കട്ടെടുക്കാന്‍ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മന്‍ചാണ്ടിയ്ക്ക് തന്നെ: ഹരീഷ്

സോഷ്യല്‍ മീഡിയയിലൂടെയാണ് 24 കാരറ്റ് സ്വര്‍ണത്തിന്റെ ഫോണ്‍ നഷ്ടപ്പെട്ട വിവരം താരം അറിയിച്ചത്. ‘അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ എന്റെ 24 കാരറ്റിന്റെ ഐഫോണ്‍ നഷ്ടമായി. ആര്‍ക്കെങ്കിലും ഫോണിനെക്കുറിച്ച്‌ വിവരം ലഭിക്കുകയാണെങ്കില്‍ ദയവായി സഹായിക്കണം. സഹായിക്കാന്‍ പറ്റുന്ന ആളുകളെ ടാഗ് ചെയ്യൂ’.- എന്നാണ് ഉര്‍വശി കുറിച്ചത്.

മൊബൈല്‍ ഫോണിന്റെ വിവരങ്ങള്‍ നല്‍കുവെന്നു അഹമ്മദാബാദ് പൊലീസ് പ്രതികരിച്ചു. ‌താരം പൊലീസില്‍ പരാതി നല്‍കി.

shortlink

Post Your Comments


Back to top button