തമിഴിലെ പ്രമുഖ സംവിധായകൻ മണിരത്‌നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനി സിനിമയിൽ ഒരു രംഗം ചെയ്യാൻ വിസമ്മതിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. നായകന്റെ മടിയിലിരുന്ന് അദ്ദേഹം കഴിക്കുന്ന അതേ ഐസ്ക്രീം കഴിക്കണമെന്ന് ആ രംഗം ആവശ്യപ്പെടുന്നതായി നടി ഓർത്തെടുത്തു.
എന്നോട് നായകന്റെ മടിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു, ഞാൻ നിരസിച്ചുകൊണ്ടു പറഞ്ഞു. ഇത് നടക്കുന്നത് ഒരു പാർക്കിലാണ്, 1981 ൽ, ഒരു സ്ത്രീയും ഒരു പാർക്കിൽ പുരുഷന്റെ മടിയിൽ കയറി അങ്ങനെ ഇരിക്കില്ല, അതിനാൽ ഞാൻ അവിടെ ഇരിക്കില്ല എന്നും പറഞ്ഞു. ഒരു ഐസ്ക്രീം നായകൻ തിന്നിട്ട് അത് തന്നെ എനിക്ക് നൽകുന്നതുമായ ഒരു ഷോട്ട് ഉണ്ടായിരുന്നു, എനിക്ക് അതേ ഐസ്ക്രീം വേണ്ട, സീൻ മാറ്റൂ, എനിക്ക് മറ്റൊരു ഐസ്ക്രീം തരൂവെന്ന് നിർബന്ധം പിടിച്ചു.
ഡയറക്ടർ ആശ്ചര്യപ്പെട്ടു പോയി, എന്തിന് ഇങ്ങനെ ചെയ്യുന്നുവെന്ന് ചോദിച്ചു. എന്റെ അഭിപ്രായത്തിൽ മാറ്റം ഉണ്ടായില്ല. പറ്റില്ലെന്ന് തീർത്തു പറഞ്ഞുവെന്നും നടി. സഹപ്രവർത്തകയായ ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായതായി സുഹാസിനി പറഞ്ഞു. ശോഭനക്കും സമാനമായ സീൻ വന്നപ്പോൾ മറ്റൊരു ഐസ്ക്രീം തരാൻ അവൾ ആവശ്യപ്പെട്ടു, സംവിധായകൻ അവളോട്, ‘നിങ്ങൾ ആരാണെന്നാണ് നിങ്ങൾ കരുതുന്നത്, നിങ്ങൾ സുഹാസിനിയാണോ?’ എന്ന് ചോദിച്ചെന്ന് ശോഭന പറഞ്ഞെന്നും സുഹാസിനി.
Post Your Comments