BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ആ കരണത്തടിയുടെ ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട്: തുറന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂര്‍

മുംബൈ: ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് രണ്‍ബീര്‍ കപൂര്‍. ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബമായ കപൂര്‍ കുടുംബത്തിലെ പുതുതലമുറക്കാരനായ രണ്‍ബീര്‍ ആ പാരമ്പര്യത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ രണ്‍ബീറിന് ബോളിവുഡിൽ സ്വന്തമായൊരു ഇടം കണ്ടെത്താനായി. ഇന്ന് ബോളിവുഡിലെ ഏറ്റവും വലിയ നായകന്മാരില്‍ ഒരാളാണ് രണ്‍ബീര്‍.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ താന്‍ നന്നായി കോപ്പിയടിക്കുമായിരുന്നുവെന്നും ഒരിക്കലും പിടിക്കപ്പെട്ടിട്ടില്ലെന്നും രണ്‍ബീര്‍ പറയുന്നു. എന്നാൽ, ക്ലാസില്‍ നിന്നും മുങ്ങാന്‍ ശ്രമിക്കവെ തന്നെ പ്രിന്‍സിപ്പാള്‍ പിടികൂടിയിട്ടുണ്ടെന്നും കരണത്തടിച്ചിട്ടുണ്ടെന്നും രണ്‍ബീര്‍ പറയുന്നു. ആ കരണത്തടിയുടെ ശബ്ദം ഇപ്പോഴും തന്റെ കാതിലുണ്ടെന്നും രണ്‍ബീര്‍ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ആദ്യത്തെ ചിത്രത്തിന് പ്രതിഫലം വെറും 500 രൂപ, ഇന്ന് ഇളയദളപതി വിജയ് വാങ്ങുന്ന പ്രതിഫലം ഇതാണ്

‘ഞാന്‍ ഗംഭീര കോപ്പിയടിക്കാരനായിരുന്നു. ഒരിക്കലും കോപ്പിയടിക്കുന്നതില്‍ പിടിക്കപ്പെട്ടിട്ടില്ല. പക്ഷെ, ഞാന്‍ ഓര്‍ക്കുന്ന മറ്റൊന്നുണ്ട്. ഞാന്‍ ഏഴിലോ എട്ടിലോ പഠിക്കുകയായിരുന്നു. ക്ലാസ് നടക്കുന്നതിനിടെ ഞാന്‍ മുങ്ങാന്‍ ശ്രമിച്ചു. പ്രിന്‍സിപ്പാള്‍ വന്ന് എന്റെ മുന്നില്‍ നിന്നു. നല്ല അടിയാണ് അന്ന് കിട്ടിയത്. അന്ന് കിട്ടിയ അടി ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. ആ കരണത്തടിയുടെ ശബ്ദം ഇപ്പോഴും എന്റെ കാതിലുണ്ട്. ഞാനിന്നും ഓര്‍ക്കുന്നു,’ രണ്‍ബീര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button