ദളപതി വിജയ്യുടെ ‘ലിയോ’ രണ്ടാഴ്ചയ്ക്കുള്ളിൽ തിയറ്ററുകളിൽ ഗംഭീര റിലീസിന് ഒരുങ്ങുകയാണ്. നിർമ്മാതാക്കൾ അതിരാവിലെ ഷോ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിനെ സമീപിച്ചിരുന്നു. ചർച്ചകൾക്കൊടുവിൽ ഒക്ടോബർ 19 മുതൽ ഒക്ടോബർ 24 വരെ ആറ് ദിവസത്തേക്ക് സ്പെഷ്യൽ ഷോ നടത്താൻ തിയേറ്ററുകൾക്ക് സർക്കാർ അനുമതി നൽകി.
സർക്കാർ ഉത്തരവ് പ്രകാരം തിയേറ്ററുകൾക്ക് പ്രതിദിനം പരമാവധി അഞ്ച് ഷോകൾ പ്രദർശിപ്പിക്കാം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ ഒക്ടോബർ 19ന് ഒന്നിലധികം ഭാഷകളിലായി തിയേറ്ററുകളിലെത്തും. 2023ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലിയോ.
‘ലിയോ’യുടെ പ്രൊഡക്ഷൻ ഹൗസായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ്, ആദ്യ ആഴ്ച സ്പെഷ്യൽ ഷോകൾ (രാവിലെ 4 – 6മണി) നടത്താൻ തിയേറ്ററുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിനെ സമീപിച്ചിരുന്നു, എന്നാൽ അനുവാദം നൽകിയില്ല. നാല് മണി മുതൽ ആറ് മണിവരെ ഷോകൾ വേണ്ടെന്നാണ് തീരുമാനം.
Post Your Comments