ലോക സുന്ദരി ഐശ്യര്യറായിക്കെതിരെ അടുത്തിടെയായി ഉയരുന്ന വിമർശനം മുഴുവൻ സമയം മകളെയും കൊണ്ട് ലോകം മുഴുവൻ കറങ്ങാൻ പോകുന്നു എന്നതാണ്. ഇടയ്ക്കിടെയുള്ള വിദേശ യാത്ര ഷെഡ്യൂളുകൾക്കിടയിലും മകൾ ആരാധ്യ എങ്ങനെയാണ് ഒരു സാധാരണ വിദ്യാർത്ഥിയെപ്പോലെ സ്കൂളിൽ പോകുന്നതെന്ന് ഐശ്യര്യറായി വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു അമ്മയെന്ന നിലയിൽ തന്റെ വാരാന്ത്യ യാത്രകൾ എങ്ങനെ ശ്രദ്ധാപൂർവം തയ്യാറാക്കുന്നുവെന്നും മകളുടെ പഠനത്തെ ബാധിക്കാതെ ബുദ്ധിപരമായാണ് യാത്രകൾ പ്ലാൻ ചെയ്യുന്നതെന്നും നടി വ്യക്തമാക്കി. യാത്രാ സമയത്തിൽ ഉണ്ടാകുന്ന സമയനഷ്ടം കുറയ്ക്കുന്നതിനായി വിമാന സമയങ്ങളെക്കുറിച്ച് താൻ എങ്ങനെ നന്നായി അറിയുന്നുവെന്നും എടുത്തുകാണിച്ചുകൊണ്ടാണ് ഐശ്വര്യ ഇതിനോട് പ്രതികരിച്ചത്. കൂടുതലും വാരാന്ത്യങ്ങളിലാണ് താൻ യാത്രകൾ പ്ലാൻ ചെയ്യുന്നതെന്ന് ഐശ്യര്യറായിപറയുന്നു.
മകളുടെ സ്കൂൾ സമയം ക്രമീകരിക്കാനായി വിമാന സമയം കൃത്യമായി പഠിച്ച് നല്ല ഒരു ഫ്ലൈറ്റ് മാനേജരായി മാറിയെന്ന് കരുതുന്നുവെന്നും നടി ഐശ്യര്യറായി. എല്ലാത്തരം ഫ്ലൈറ്റ് സമയങ്ങളെക്കുറിച്ചും ആർക്കും എന്നോട് എന്തും ചോദിക്കാം, അത്രമാത്രം പഠിച്ച്, ഓരോ ഫ്ളൈറ്റിന്റെ സമയത്തെക്കുറിച്ചും കൃത്യമായി മനസിലാക്കിയെന്നും നടി.
Post Your Comments