പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ടി ശോഭീന്ദ്രൻ ( 76) ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. പ്രകൃതിക്ക് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കൂടാതെ ഷട്ടർ, അമ്മ അറിയാൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഈ ഭൂമി പച്ചപിടിപ്പിക്കാൻ ജീവിതം മാറ്റിവെച്ച അകവും പുറവും പച്ചയായ ശോഭീന്ദ്രൻ മാഷ് , കോഴിക്കോടൻ നന്മയുടെ ഉദാത്ത മാതൃക. അധ്യാപക -വിദ്യാർത്ഥി ബന്ധത്തിനപ്പുറത്തേക്ക് വളർന്ന ആത്മീയബന്ധം, ജീവിതത്തിലും അരങ്ങിലുമായി ഒരുമിച്ച് നടിച്ച നാടകങ്ങൾ സിനിമകൾ, എന്റെ കുടുംബത്തിലെ ഒരംഗത്തിനെയാണ് നഷ്ടമായതെന്ന് നടൻ ജോയ് മാത്യു.
കുറിപ്പ് വായിക്കാം
ഈ ഭൂമി പച്ചപിടിപ്പിക്കാൻ ജീവിതം മാറ്റിവെച്ച അകവും പുറവും പച്ചയായ ശോഭീന്ദ്രൻ മാഷ്, കോഴിക്കോടൻ നന്മയുടെ ഉദാത്ത മാതൃക.അധ്യാപക -വിദ്യാർത്ഥി ബന്ധത്തിനപ്പുറത്തേക്ക് വളർന്ന ആത്മീയബന്ധം, ജീവിതത്തിലും അരങ്ങിലുമായി ഒരുമിച്ച് നടിച്ച നാടകങ്ങൾ ,സിനിമകൾ, എന്റെ കുടുംബത്തിലെ ഒരംഗം, ആത്മീയ ഗുരു -വിട പറയുന്നില്ല ഞാൻ, മാഷുടെ വേർപാടോടെ ഒരു കാലമാണ് കടലെടുത്തു പോകുന്നത്. മരണം ഒരു താൽക്കാലിക ഒളിവ് ജീവിതമെങ്കിലും വേർപാടിന്റെ വേദന എങ്ങിനെയാണ് ഇല്ലാതാവുക.
Post Your Comments