CinemaGeneralLatest NewsMollywoodNEWS

ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞിട്ടും എന്നെ മാറ്റിയിരുത്തി, എയർ ഇന്ത്യയിൽ നിന്ന് യാതൊരു പ്രതികരണവും ഇതുവരെയില്ല: ദിവ്യ

അപരിചിതരായ ആൾക്കാർ മറ്റൊരാളോട് പെരുമാറേണ്ട രീതികളുണ്ട്

വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ സഹയാത്രികനിൽ നിന്നും മോശം പെരുമാറ്റം നേടിയ നടി ദിവ്യ പ്രഭ എയർ ഇന്ത്യക്കെതിരെ രം​ഗത്തെത്തി. അപരിചിതരായ ആൾക്കാർ മറ്റൊരാളോട് പെരുമാറേണ്ട രീതികളുണ്ട്. അതൊന്നും എന്റെ അടുത്തിരുന്ന സഹയാത്രികന് വിഷയമല്ലായിരുന്നുവെന്നും നടി.

ഇത്രയൊക്കെ പറഞ്ഞിട്ടും എയർ ഇന്ത്യ തന്നോട് മാന്യമായി പ്രതികരിക്കുകയോ, കോൺടാക്ട് ചെയ്യുകയോ ചെയ്തില്ലെന്നും അതുകൊണ്ടാണ് പോലീസിൽ പരാതി നൽകിയതെന്നും നടി ദിവ്യ പ്രഭ പറയുന്നു. 12 എ ആണ് സീറ്റ്, കുറച്ച് മാറി തന്നാൽ എനിക്ക് ഇരിക്കാമായിരുന്നെന്ന് പറഞ്ഞിട്ട് അയാൾ കേട്ടില്ല.

അമിതമായി മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു അയാൾ. വലിയ നടിയാണ് എന്നൊക്കെ സുഹൃത്തിനോട് പറഞ്ഞു, വേണമെങ്കിൽ ഇവളുടെ കൂടെ ഇരുന്നോ നടിയല്ലേ എന്നൊക്കെ പറഞ്ഞ് ശല്യം ചെയ്തു. ഇടക്കിടക്ക് ശരീരത്തിലേക്ക് ചാഞ്ഞുകൊണ്ടാണ് ഇതൊക്കെ ചെയ്തത്. സീറ്റിൽ മര്യാദക്ക് ഇരിക്കുന്നുണ്ടായിരുന്നില്ല, അതുകൊണ്ട് എനിക്കും നേരേ ഇരിക്കാൻ പറ്റാതെ വന്നുവെന്നും നടി.

shortlink

Related Articles

Post Your Comments


Back to top button