
ചോരി ചോരി ചുപ്‌കെ ചുപ്‌കെ, താൽ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ മുതിർന്ന നടി ഭൈരവി വൈദ്യ ( 67) അന്തരിച്ചു. തന്റെ മക്കളെ വളർത്തി അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രാപ്തരാക്കിയ ഒരു സ്ത്രീയായിരുന്നു എന്റെ അമ്മയെന്നാണ് മകൾ അമ്മയുടെ വിയോഗത്തെക്കുറിച്ച് കുറിച്ചത്.
സിനിമയോ സീരിയലോ ആകട്ടെ, സ്വന്തം നിയമങ്ങളിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ സിനിമാ ഇൻഡസ്ട്രിയിൽ തന്റെ പേര് കെട്ടിപ്പടുത്തു, ക്യാൻസർ ബാധിച്ച് അവസാന ശ്വാസം വരെ പോരാടിയ സ്ത്രീ, നിനക്ക് എന്റെ പ്രണാമമെന്നും ധീരയായ അമ്മയെക്കുറിച്ച് മകൾ കുറിച്ചു. ദീർഘനാളായി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു നടി.
സിനിമയിലും ടെലിവിഷൻ മേഖലയിലും ഏറെ ശ്രദ്ധിക്കപ്പെട്ട മുഖമായിരുന്നു ഭൈരവി വൈദ്യ. അനിൽ കപൂറിന്റെയും ഐശ്വര്യ റായ് ബച്ചന്റെയും താൽ എന്ന ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. സൽമാൻ ഖാന്റെയും പ്രീതി സിന്റയുടെയും ചോരി ചോരി ചുപ്‌കെ ചുപ്‌കെയിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവച്ചു.
Post Your Comments