രാജ്യത്ത് വിദ്യാർത്ഥികൾ ബിരുദം പൂർത്തിയാക്കിയ ശേഷം രാജ്യത്ത് സൈനിക പരിശീലനം നിർബന്ധമാക്കണമെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. സൈനിക പരിശീലനം യുവാക്കളിൽ അച്ചടക്കം വളർത്തിയെടുക്കുമെന്നും നടി പറയുന്നു. ഇത്തരത്തിൽ നടപ്പാക്കിയാൽ നടപ്പാക്കിയാൽ രാജ്യത്തിന് മടിയന്മാരും നിരുത്തരവാദപരവുമായ രീതിയിൽ വളർന്നു വരുന്ന കുട്ടികളെ മാറ്റിയെടുക്കാമെന്നും വ്യക്തമാക്കി.
കൂടാതെ ശത്രു രാജ്യങ്ങളിൽ തങ്ങളുടെ സമകാലികരുമായി സൗഹൃദം നിലനിർത്തുന്ന ബോളിവുഡ് താരങ്ങളെക്കുറിച്ചും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചും കങ്കണ സംസാരിച്ചു. ചൈനയിലെയും പാകിസ്ഥാനിലെയും കലാകാരന്മാരോട് ബോളിവുഡ് അവരുടെ സ്നേഹം പ്രകടിപ്പിക്കുക സാധാരണയായി ചെയ്യാറുണ്ടെന്നും നടി.
അതിർത്തിയിൽ യുദ്ധം ചെയ്യുമ്പോൾ രാജ്യത്തെ പൗരന്മാർ അവരുടെ പുറകിൽ നിന്ന് രാജ്യത്തിനെതിരായും മറ്റും സംസാരിക്കുമ്പോൾ സൈനികന് എങ്ങനെ തോന്നുന്നു എന്നതിനെക്കുറിച്ചാണ് തന്റെ പുത്തൻ ചിത്രം തേജസ് സംസാരിക്കുന്നതെന്നും നടി കങ്കണ വ്യക്തമാക്കി. ഇതിനായാണ് തേജസ് ചിത്രം നിർമ്മിച്ചതെന്നും നടി.
Post Your Comments