BollywoodCinemaLatest NewsWOODs

എന്തിന് ഇത്തരം സിനിമകളിൽ അഭിനയിക്കുന്നു, മകന് തന്റെ സിനിമകൾ ഇഷ്ടമല്ല, ചോദ്യം ചെയ്യാറുണ്ടെന്ന് അക്ഷയ് കുമാർ

തന്റെ ഫാഷൻ ഡിസൈനിംഗ് ഇഷ്ടം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്

നടൻ അക്ഷയ് കുമാർ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചത് വൈറലായി മാറുകയാണ്. തന്റെ സിനിമകളോട് തന്റെ കുട്ടികൾ എങ്ങനെ പ്രതികരിക്കുന്നുവെന്നും സൂപ്പർ സ്റ്റാർ പറയുന്നു. മകൾ നിതാര തന്റെ സിനിമകൾ മനസ്സിലാക്കാൻ പ്രായമായിട്ടില്ല, വളരെ ചെറുപ്പമാണെന്ന് പറഞ്ഞു.

മകൻ ആരവ് പക്ഷേ തന്നെപ്പോലെ അല്ല, ആരവിന് സിനിമാ മേഖലയോട് താൽപ്പര്യമില്ല, എന്റെ സിനിമകൾ പലതും ആരവ് കാണില്ല, വളരെ നിശിതമായി വിമർശിക്കും.  എനിക്ക് എന്റെ മകന് സിനിമകൾ കാണിക്കണം എന്ന് ആ​ഗ്രഹം ഉണ്ട്, എനിക്ക് അവനോട് സിനിമകളെക്കുറിച്ച് പറയണം എന്നുമുണ്ട്, പക്ഷെ, അവൻ സിനിമ കാണാൻ ആഗ്രഹിക്കുന്നില്ല, എന്റെ ചിത്രങ്ങളെക്കുറിച്ച് വിമർശനം മാത്രമാണ് ചെയ്യുകയെന്നും നടൻ അക്ഷയ് കുമാർ.

മകന്റെ ഭാവി പരിപാടികളും അക്ഷയ് വെളിപ്പെടുത്തി. ആരവ് ഇപ്പോൾ പഠനം തുടരുകയാണ്, എന്റെ മകന്, സിനിമയിൽ താൽപ്പര്യമില്ല. അവൻ തന്റെ ഫാഷൻ ഡിസൈനിംഗ് ഇഷ്ടം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. മിഷൻ റാണിഗഞ്ച് ആണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ റിലീസിനെത്തിയ ചിത്രം, പക്ഷെ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

 

 

 

shortlink

Related Articles

Post Your Comments


Back to top button