CinemaGeneralKeralaLatest NewsMollywoodNEWS

സഹയാത്രികൻ അപമര്യാദയായി പെരുമാറി, പലതവണ പറഞ്ഞിട്ടും ആരും തിരിഞ്ഞു നോക്കിയില്ല: പരാതിയുമായി നടി

അപമര്യാദയായി പെരുമാറി എന്ന് പരാതിപ്പെട്ടിട്ടും തന്നെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും നടി

വിമാന യാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി മലയാള നടി രം​ഗത്തെത്തി. മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്. വിമാനത്തിലുണ്ടായിരുന്ന സഹയാത്രികനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തന്നോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു എന്നാണ് യുവനടി പരാതി നൽകിയത്.

ഈ സംഭവം കാബിൻ ക്രൂ അം​ഗങ്ങളോട് പലതവണ പറഞ്ഞിട്ടും അവരാരും തന്നെ സഹായിക്കുകയോ, പ്രശ്നം പരിഹരിക്കാൻ ഇടപെടുകയോ ചെയ്തില്ലെന്നും നടി വ്യക്തമാക്കി. നടിയുടെ തൊട്ടടുത്ത് ഇരുന്ന യാത്ര ചെയ്തയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നും അപമര്യാദയായി പെരുമാറി എന്ന് പരാതിപ്പെട്ടിട്ടും തന്നെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും നടി.

കൊച്ചിയിലെത്തിയ നടി പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഇൻസ്റ്റ​​ഗ്രാം പോസ്റ്റിലൂടെയാണ് നടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കിയത്. ഇനി ഇത്തരം ഒരു സംഭവം ആവർത്തിക്കപ്പെടരുതെന്നും നടി. നടിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പോലീസ്.

 

 

 

shortlink

Related Articles

Post Your Comments


Back to top button