കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചൻ ചെയ്ത ചിത്രമാണ് ചാവേർ. സ്വാതന്ത്ര്യം അർധ രാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.
ജോയ് മാത്യുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. പല കോണുകളിൽ നിന്നും ഡീഗ്രേഡിംങ് ഉയരുമ്പോൾ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. നിരപരാധിയുടെ ജീവനെടുത്ത ശേഷം ജീപ്പിനകത്തോടി കയറിയ സംഘത്തിൽ നമ്മളുമുണ്ട്. അതിവേഗത്തിൽ പായുന്ന ഒരു മോട്ടോർ വാഹനത്തിനകത്തിരുന്ന് ബോംബ് സ്ഫോടനത്തിന്റെ മുഴക്കവും, ഇരുട്ടും, ചതിയും, മരണവീടിന്റെ അലറിക്കരച്ചിലും ആൾക്കൂട്ടത്തിന്റെ ഇരമ്പവും കടന്ന് മൂടൽ മഞ്ഞിലെ ചുവപ്പിനകത്തെ കട്ടച്ചോരയിൽ വെടിയേറ്റ് വീണവരുടെ ജഡങ്ങൾക്കിടയിലെ ഇരയും വേട്ടക്കാരനും നമ്മുടെ മുന്നിൽ കെട്ടുപിണഞ്ഞു കിടന്നുവെന്നാണ് കുറിച്ചത്.
കുറിപ്പ് വായിക്കാം
നിരപരാധിയുടെ ജീവനെടുത്ത ശേഷം ജീപ്പിനകത്തോടി കയറിയ സംഘത്തിൽ നമ്മളുമുണ്ട്. അതിവേഗത്തിൽ പായുന്ന ഒരു മോട്ടോർ വാഹനത്തിനകത്തിരുന്ന് ബോംബ് സ്ഫോടനത്തിന്റെ മുഴക്കവും, ഇരുട്ടും, ചതിയും, മരണവീടിന്റെ അലറിക്കരച്ചിലും ആൾക്കൂട്ടത്തിന്റെ ഇരമ്പവും കടന്ന് മൂടൽ മഞ്ഞിലെ ചുവപ്പിനകത്തെ കട്ടച്ചോരയിൽ വെടിയേറ്റ് വീണവരുടെ ജഡങ്ങൾക്കിടയിലെ ഇരയും വേട്ടക്കാരനും നമ്മുടെ മുന്നിൽ കെട്ടുപിണഞ്ഞു കിടന്നു.
Post Your Comments