നാഗിൻ എന്ന ടിവി പരമ്പരയിലെ അഭിനയത്തിന് പേരുകേട്ട പ്രശസ്ത നടി മധുര നായിക്കിന്റെ തുറന്ന് പറച്ചിലാണ് ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കസിൻ സഹോദരി ഒഡയയും ഭർത്താവും ഇസ്രായേലിൽ രണ്ട് മക്കളുടെ മുന്നിൽ വച്ച് ക്രൂരമായി കൊല്ലപ്പെട്ടതായി വ്യക്തമാക്കി.
ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ ശനിയാഴ്ച മക്കളുടെ മുന്നിൽവെച്ച് ഇരുവരും കൊല്ലപ്പെട്ടുവെന്നും, ഇത് ഹൃദയഭേദകമാണെന്നും നടി പറഞ്ഞു. ഒരിക്കലും ഇങ്ങനെയൊരു വിഷമകരമായ അവസ്ഥ ജീവിതത്തിൽ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും നടി. ഒരു തരത്തിലുള്ള അക്രമത്തെയും താൻ പിന്തുണയ്ക്കുന്നില്ലെന്നും തന്റെ സഹോദരിയെ പോലുള്ളവരുടെ ജീവൻ ഹമാസിന്റെ ആക്രമണത്തിൽ നഷ്ടമായതിൽ ഏറെ ദുഖിക്കുന്നുവെന്നും നടി വ്യക്തമാക്കി.
ഞാൻ, മധുര നായിക്, ഇന്ത്യൻ വംശജനായ ഒരു ജൂതയായ യുവതിയാണെന്ന് പറഞ്ഞുകൊണ്ടാണ് ഹൃദയഭേദകമായ വീഡിയോ നടി പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം, ഒക്ടോബർ 7 ന്, ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരു മകളെയും മകനെയും ഞങ്ങൾക്ക് നഷ്ടപ്പെട്ടു. എന്റെ ബന്ധു ഭർത്താവിനൊപ്പം കൊല്ലപ്പെട്ടു. അവരുടെ രണ്ട് കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു ഈ ക്രൂരത അരങ്ങേറിയത്. വേദനകളുടെ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിൽ നിന്ന് എങ്ങനെ കരകയറണം എന്ന് അറിയില്ലെന്നും നടി വ്യക്തമാക്കി.
Post Your Comments