![](/movie/wp-content/uploads/2023/10/vijay-antony-meera.jpg)
തമിഴ് നടൻ വിജയ് ആന്റണിയുടെ മകൾ സെപ്തംബർ 19 ന് ആത്മഹത്യ ചെയ്തിരുന്നു. ഇപ്പോൾ, നടന്റെ ഭാര്യ ഫാത്തിമ തന്റെ മകളുടെ മരണത്തിൽ ഹൃദയഭേദകമായ കുറിപ്പ് ആണ് പങ്കുവച്ചിരിക്കുന്നത്. മുന്നോട്ട് പോകാൻ തനിക്ക് ബുദ്ധിമുട്ടാണെന്നും മീര തന്റെ കുടുംബത്തിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് അമ്മ എഴുതിയിരിക്കുന്നത്.
നീ 16 വർഷം മാത്രമേ ജീവിക്കൂ എന്ന് എനിക്കറിയാമായിരുന്നെങ്കിൽ, സൂര്യനെയും ചന്ദ്രനെയും കാണിക്കാതെ ഞാൻ നിന്നെ എന്നോട് വളരെ അടുത്ത് നിർത്തുമായിരുന്നു. ചിന്തകളിൽ മുങ്ങി മരിക്കുന്നു, നീയില്ലാതെ ജീവിക്കാൻ കഴിയില്ല. ബാബയിലേക്കും അമ്മയിലേക്കും തിരികെ വരൂ. ലാറ നിനക്കായി കാത്തിരിക്കുന്നു, ലവ് യു തങ്കം എന്നാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിനൊപ്പം മീരയുടെ ചിത്രവും ഫാത്തിമ പങ്കുവച്ചു. നീല വസ്ത്രം ധരിച്ച് നിൽക്കുന്ന മീരയെയാണ് ചിത്രത്തിൽ കാണുന്നത്. അമ്മയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തുകയാണ് ലോകം മുഴുവനും. എന്റെ മകൾ മീര വളരെ വാത്സല്യവും ധൈര്യവുമുള്ള പെൺകുട്ടിയാണ്. ഞാൻ അവളോടൊപ്പം മരിച്ചു, ഞാൻ ഇപ്പോൾ അവളോടൊപ്പം സമയം ചെലവഴിക്കാൻ തുടങ്ങിയിരിക്കുന്നു, അവൾക്കുവേണ്ടി ഞാൻ ഇനി മുതൽ ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളിൽ നിന്ന് ആരംഭിക്കുമെന്നാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് പിതാവായ വിജയ് ആന്റണി കുറിച്ചത്.
Post Your Comments