അടുത്തിടെ പുറത്തിറങ്ങിയ ജവാൻ, പത്താൻ എന്നീ ചിത്രങ്ങളുടെ സൂപ്പർ ഹിറ്റ് വിജയത്തിന് ശേഷം ഷാരൂഖിന് അജ്ഞാതരിൽ നിന്ന് വധഭീഷണി നേരിടുന്നതായി മുംബൈ പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.
ആറ് പോലീസ് കമാൻഡോകളെയാണ് നടന്റെ സുരക്ഷക്കായി ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ സമയത്തും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. മഹാരാഷ്ട്ര പോലീസിന്റെ പ്രത്യേക സംരക്ഷണ വിഭാഗവും പരിശീലനം ലഭിച്ചവരുമാണ് വിഐപി സുരക്ഷാ വിഭാഗത്തിൽ അംഗരക്ഷകരായി കൂടെയുണ്ടാകുക. നിരന്തരം വധഭീഷണി നേരിടുന്ന നടനാണ് ഷാരൂഖ് ഖാൻ. വധഭീഷണി ഉണ്ടെന്ന് രേഖാമൂലം നൽകിയ പരാതിയെത്തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷാ നിലവാരം Y+ കാറ്റഗറിയിലേക്ക് ഉയർത്താൻ മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ഉത്തരവിട്ടതോടെ ആശ്വാസത്തിലാണ് ആരാധകരും.
ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് ബോളിവുഡ് താരം സൽമാൻ ഖാനും Y+ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ‘ജവാൻ’ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ 1103.27 കോടി രൂപ മുന്നേറിയിരുന്നു. നയൻതാര, വിജയ് സേതുപതി ദീപിക പദുക്കോൺ, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Post Your Comments