CinemaComing SoonGeneralKollywoodLatest NewsMovie GossipsNationalNEWSWOODs

ചെയ്തത് തെറ്റാണ്, എല്ലാ വിജയ് ആരാധകരോടും മാപ്പ് ചോദിച്ച് വിഘ്നേഷ് ശിവൻ: പുലിവാല് പിടിച്ചതിന്റെ കാരണമിതാണ്

വിജയുടെ ആരാധകരോട് മാപ്പ് അപേക്ഷിച്ചു രം​ഗത്തെത്തി

പലരെയും അമ്പരപ്പിച്ചുകൊണ്ട് ചലച്ചിത്ര നിർമ്മാതാവ് വിഘ്നേഷ് ശിവൻ തമിഴ് സൂപ്പർ താരം വിജയുടെ ആരാധകരോട് മാപ്പ് അപേക്ഷിച്ചു രം​ഗത്തെത്തി.

ലിയോ വിവാദങ്ങൾ കൊടുമ്പിരി കൊണ്ടു നിൽക്കവേ ലോകേഷ് കനകരാജും വിജയിയും അകൽച്ചയിലാണെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. അതിനിടെയാണ് നിർമ്മാതാവ് വിഘ്നേഷ് ശിവൻ പുലിവാൽ പിടിച്ചിരിക്കുന്നത്. ദളപതി വിജയ്, ലോകേഷ് കനകരാജ് എന്നിവരെ കുറിച്ചുള്ള ഒരു വീഡിയോയിൽ അവർ അകൽച്ചയിലാണെന്ന് പലരും പറഞ്ഞിരുന്നു, എന്നാൽ അതേ വീഡിയോയ്ക്ക് ലൈക്ക് ചെയ്തതിന് ക്ഷമാപണം ചോദിച്ചിരിക്കുകയാണ് താരം. തന്റെ ‘വിഡ്ഢിത്തത്തെ’ കുറിച്ച് അഭിപ്രായം പറഞ്ഞ് ഊർജ്ജം പാഴാക്കുന്നത് നിർത്തി ലിയോയെ ആഘോഷിക്കാൻ തുടങ്ങണമെന്നും അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.

പ്രിയ വിജയ് സാർ ആരാധകരേ, ലോകി ആരാധകരെ, മെസ്സേജോ സന്ദർഭമോ വീഡിയോയുടെ ഉള്ളടക്കമോ ട്വീറ്റോ പോലും കാണാതെ അറിയാതെ ലൈക്ക് ചെയ്ത് പോയതാണെന്നും വിഘ്നേഷ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button