CinemaGeneralInternationalKeralaLatest NewsNEWS

ഒരേ തന്ത്രങ്ങൾ, വ്യത്യസ്ത പേരുകൾ, ഹമാസുകാർ സ്വാതന്ത്ര്യ സമര സേനാനികളല്ല: കൃഷ്ണകുമാർ

പെൺകുട്ടിയുടെ നഗ്നശരീരം പ്രദർശിപ്പിക്കുകയും അതിൽ തുപ്പുകയും ചെയ്തവരാണോ നിങ്ങളുടെ വീരനായകന്മാർ?

ഇസ്രയേലിൽ ജനജീവിതം ​ദുഷ്കരമാക്കിയ, സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചു കൊലപ്പെടുത്തുന്ന ഹമാസ് തീവ്രവാദികൾക്കെതിരെ കൃഷ്ണകുമാർ. കമ്മ്യൂണിസ്റ്റുകളുടെയും ലിബറലുകളുടെയും കോൺഗ്രെസ്സുകാരുടെയും “സ്വാതന്ത്ര്യ സമര സേനാനികൾ”. സ്വാതന്ത്ര്യ സമര സേനാനികൾ ഇങ്ങനെയാണോ? അവർ ഭീകരരാണ്, ഐസിസ് ഭീകരരിൽ നിന്ന് ഇവർ വ്യത്യസ്തമല്ല. ഒരേ തന്ത്രങ്ങൾ, വ്യത്യസ്ത പേരുകൾ. നിരപരാധികളെ കശാപ്പ് ചെയ്യുന്നു, കുട്ടികളെയും മുത്തശ്ശിമാരെ പോലും തട്ടികൊണ്ടുപോയി പീഡിപ്പിക്കുന്നു.  ശവശരീരങ്ങളെപോലും വെറുതെ വിടുന്നുമില്ല എന്നാണ് കൃഷ്ണകുമാർ എഴുതിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ഹമാസ്! കമ്മ്യൂണിസ്റ്റുകളുടെയും ലിബറലുകളുടെയും കോൺഗ്രെസ്സുകാരുടെയും “സ്വാതന്ത്ര്യ സമര സേനാനികൾ”. സ്വാതന്ത്ര്യ സമര സേനാനികൾ ഇങ്ങനെയാണോ? അവർ ഭീകരരാണ്, ISIS ഭീകരരിൽ നിന്ന് ഇവർ വ്യത്യസ്തമല്ല.

ഒരേ തന്ത്രങ്ങൾ, വ്യത്യസ്ത പേരുകൾ, നിരപരാധികളെ കശാപ്പ് ചെയ്യുന്നു, കുട്ടികളെയും മുത്തശ്ശിമാരെ പോലും തട്ടികൊണ്ടുപോയി പീഡിപ്പിക്കുന്നു. ശവശരീരങ്ങളെപോലും വെറുതെ വിടുന്നുമില്ല.

ഒന്നുകൂടി ചോദിച്ചോട്ടെ. ഇസ്രായിലിൽ ഒരു ഉത്സവത്തിൽ പങ്കെടുക്കാൻ ചെന്ന ജർമ്മൻ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയും ആ പെൺകുട്ടിയുടെ നഗ്നശരീരം പ്രദർശിപ്പിക്കുകയും അതിൽ തുപ്പുകയും ചെയ്തവരാണോ നിങ്ങളുടെ വീരനായകന്മാർ കമ്മ്യൂണിസ്റ്റ്കാരാ.

shortlink

Related Articles

Post Your Comments


Back to top button