ചാവേർ എന്ന സിനിമയ്ക്ക് പല ഇടങ്ങളിൽ നിന്നും ഡീഗ്രേഡിംങ് നടക്കുന്നുണ്ടെന്നും താൻ എന്തായാലും ഈ സിനിമ കാണുകയും ചെയ്യുമെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു. ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല. മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതിൽ മുഴങ്ങുന്നു..ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉൾക്കാഴ്ച്ചയായിരുന്നു സിനിമാ അനുഭവമെന്നാണ് നടൻ കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
രാഘവൻ പെരുവണ്ണാന്റെ മോനെ “എന്ന അലർച്ച, ഒൻ ന്റെ ചെങ്ങായ്യാ ഓന്റെ പേര് ഞാൻ പറയൂല്ലാ എന്ന ഉറച്ച സൗഹൃദത്തിന്റെ ശബ്ദം,”ഇങ്ങള് ആരാ?എന്തിനാ?”എന്ന ആരോടെന്നില്ലാത്ത ചോദ്യം,”ആ സമയത്ത് ഓന്റെ ഒരു നോട്ടം ണ്ടായിനി”..ഇതൊന്നും ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല.
മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതിൽ മുഴങ്ങുന്നു. ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉൾക്കാഴ്ച്ച, ജോയേട്ടാ, ടിനു, നിങ്ങളൊരുക്കിയഈ ചലച്ചിത്രാനുഭവം ചങ്കിലാണ് കുത്തിതറക്കുന്നത്.
അശോകൻ=ശോകമില്ലാത്തവൻ, കലിംഗയുദ്ധം കഴിഞ്ഞ അശോക ചക്രവർത്തിയുടെ മാനസ്സികാവസ്ഥയിലൂടെ ചാക്കോച്ചൻ, ഈ പകർന്നാട്ടത്തിലൂടെ ഉറച്ച ചുവടുകളുമായി അഭിനയത്തിന്റെ പുതിയ പടവുകളിലേക്ക്, പെപ്പേ, മായ്ക്കാൻ ശ്രമിച്ചിട്ടും മായുന്നില്ല നിന്റെ മുഖം.
വേട്ടയാടികൊണ്ടേയിരിക്കുന്നു, മലയാളിയുടെ മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ പറയട്ടെ, മലയാളി കുടുംബങ്ങൾ തിയ്യറ്ററുകൾ നിറക്കേണ്ട സിനിമതന്നെയാണ് ചാവേർ.
Post Your Comments