
തന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഭഗവന്ത് കേസരി’യിൽ തന്റെ മകളായി വേഷമിട്ടെങ്കിലും, തന്റെ അടുത്ത സിനിമയിൽ യുവനടിയെ സ്ക്രീനിൽ റൊമാൻസ് ചെയ്യണമെന്നതാണ് ആഗ്രഹമെന്ന് നടൻ ബാലയ്യ. ഈ സിനിമയിൽ, അവൾ എന്നെ ചിച്ചാ ചിച്ചാ എന്ന് വിളിക്കുന്നു, പക്ഷേ എന്റെ അടുത്ത സിനിമയിൽ എന്റെ പ്രണയിനിയായി മാത്രമാണ് കാണുന്നതെന്നും താരം.
‘ഭോലാ ശങ്കർ’ എന്ന ചിത്രത്തിലെ സഹോദരങ്ങളായി അഭിനയിച്ചതിന് ശേഷം തന്റെ അടുത്ത സിനിമയിൽ കീർത്തിയുടെ കാമുകനായി അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ചിരഞ്ജീവി ഇത്തരത്തിൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഏറ്റുവാങ്ങുവാൻ കാരണമായിരുന്നു.
സിനിമയിലായാലും രാഷ്ട്രീയ സംഭവങ്ങളിലായാലും വിവാദ പ്രസ്താവനകളിലൂടെയാണ് നന്ദമുരി ബാലകൃഷ്ണ അറിയപ്പെടുന്നത്. ഭഗവന്ത് കേസരിയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസംഗം വിവാദമായിരിക്കുന്നത്. പ്രസംഗത്തിലെ പരാമർശങ്ങൾ വൈറലാവുകയാണ്.
Post Your Comments