Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
BollywoodCinemaGeneralLatest NewsNationalNEWS

നൻമ വെറും സിനിമയിൽ മാത്രമോ?, വാക്ക് പാലിക്കാതെ വീണ്ടും പുകയില പരസ്യത്തിലെത്തി അക്ഷയ് കുമാർ

പുകയില പരസ്യങ്ങൾ ചെയ്യില്ലെന്ന് അക്ഷയ് നേരത്തെ തന്റെ ആരാധകർക്ക് വാക്ക് നൽകി

പുകയില ബ്രാൻഡായ വിമലിന്റെ പുതിയ പരസ്യത്തിനായി അഭിനേതാക്കളായ ഷാരൂഖ് ഖാൻ, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ എന്നിവർ വീണ്ടും കൈകോർത്തതാണ് ചൂടൻ സംസാര വിഷയം. മൂന്ന് അഭിനേതാക്കളെ കൂടാതെ, നടിയും മോഡലുമായ സൗന്ദര്യ ശർമ്മയും പരസ്യത്തിൽ അഭിനയിക്കുന്നു.

പുകയില പരസ്യങ്ങൾ ചെയ്യില്ലെന്ന് അക്ഷയ് നേരത്തെ തന്റെ ആരാധകർക്ക് വാക്ക് നൽകിയിരുന്നു, എന്നാൽ അതെല്ലാം കാറ്റിൽ പറത്തിയാണ് ഇപ്പോൾ പരസ്യവുമായി എത്തിയിരിക്കുന്നതെന്ന് ആരാധകർ വിമർശിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പിലൂടെ ആരാധകരോട് ക്ഷമാപണം നടത്തിയിരുന്നു. എന്നോട് ക്ഷമിക്കൂ. എന്റെ എല്ലാ ആരാധകരോടും അഭ്യുദയകാംക്ഷികളോടും നിങ്ങളോട് ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ നിങ്ങളുടെ പ്രതികരണം എന്നെ ആഴത്തിൽ സ്വാധീനിച്ചു. ഞാൻ പുകയില ഉത്പന്നങ്ങളിൽ ഇനി അഭിനയിക്കില്ല എന്നാണ് സൂപ്പർ താരം കുറിച്ചത്.

നൽകിയ വാക്ക് പാലിക്കാത്ത അക്ഷയ് കുമാറിനെതിരെ വൻ രോഷമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്. സിനിമയിൽ കാണിക്കുന്ന നൻമയും സത്യസന്ധതയും സ്വന്തം ജീവിതത്തിലും പുലർത്താനാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button