ഇത്തവണത്തെ വയലാർ രാമവർമ്മ അവാർഡ് കരസ്ഥമാക്കി കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. 47 ആമത് പുരസ്കാരമാണിത്.
ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്കാണ് അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമവാർഷിക ദിനമായ 27 ന് അവാർഡ് നൽകും. കാട്ടുമല്ലിക എന്ന സിനിമയിലാണ് ആദ്യമായി ശ്രീകുമാരൻ തമ്പി പാട്ട് എഴുതുന്നത്. തുടർന്ന് സിനിമക്കും മറ്റ് മാധ്യമങ്ങൾക്കുമായി മൂവായിരത്തിലധികം ഗാനങ്ങൾ രചിച്ചു.
പെരുമ്പടവം ശ്രീധരൻ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വയലാർ രാമവർമ്മയുടെ ഓർമ്മക്കായിട്ടാണ് ഈ പുരസ്കാരം രൂപവത്കരിച്ചത്. എല്ലാ വർഷവും ഒക്ടോബർ 27 നാണ് അവാർഡ് നൽകുന്നത്.
Post Your Comments