GeneralLatest NewsNEWSTV Shows

മകള്‍ക്കു വന്ന കല്യാണാലോചന എന്റേതാക്കി, നമുക്കൊരു കുടുംബമുണ്ടെന്നു അവർ ഓർക്കില്ല: മറുപടിയുമായി നിഷ സാരംഗ്

പെണ്‍കുട്ടികളുള്ള വീട്ടില്‍ ആളുകള്‍ വിവാഹാലോചനയുമായി വരും.

ഉപ്പും മുളകും എന്ന പരമ്പരയിലെ നീലു എന്ന കഥാപാത്രത്തിലൂടെ ആരാധക പ്രീതി നേടിയ താരമാണ് നിഷ സാരംഗ്. തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിഷ ഇപ്പോൾ. മകള്‍ക്ക് വിവാഹലോചന വരുന്നതിനെക്കുറിച്ച്‌ പറഞ്ഞതിനെ വളച്ചൊടിച്ച്‌ തന്റെ വിവാഹാലോചനയാക്കിമാറ്റി എന്നാണ് നിഷ പറയുന്നത്.

read also: അഞ്ജാത സുന്ദരിക്കൊപ്പം സല്‍മാൻ, ആരാണെന്ന അന്വേഷണത്തിൽ ആരാധകർ

‘കുട്ടിയ്ക്ക് വിവാഹാലോചന വന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍ വരുന്നത് വേറെ വാര്‍ത്തയായിരിക്കും. പെണ്‍കുട്ടികളുള്ള വീട്ടില്‍ ആളുകള്‍ വിവാഹാലോചനയുമായി വരും. എനിക്ക് വിവാഹാലോചന എന്ന തരത്തിലായിരിക്കും വാര്‍ത്തകള്‍ വരിക. അങ്ങനെ വന്നതു കൊണ്ട് എനിക്കതേക്കുറിച്ച്‌ പറയാന്‍ പോലും പേടിയാണ്’ എന്നാണ് നിഷ ഒരു അഭിമുഖത്തിൽ പങ്കുവച്ചത്.

നമ്മള്‍ പറയുന്നത് വളച്ചൊടിക്കുമ്പോള്‍ നമുക്കൊരു കുടുംബമുണ്ടെന്നും ബന്ധങ്ങളുണ്ടെന്നും അതില്‍ വിള്ളലുണ്ടാകുമെന്നും അവരെ വേദനിപ്പിക്കുമെന്നും ആരും ചിന്തിക്കുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button