ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. മാസും ക്ലാസും ഫൈറ്റുമായി എത്തിയ ട്രെയിലർ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ. എന്നാൽ, സംവിധായകനും നടനും എതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്നാട്ടിലെ അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ.
സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം വിജയ് ലിയോ ട്രെയിലറിൽ സംസാരിച്ചുവെന്ന് ഇവർ ആരോപിക്കുന്നു. ഒപ്പം അയോഗ്യനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ് എന്നും ഇവർ ട്വീറ്റ് ചെയ്തിരിക്കുന്നു. ട്രെയിലർ ആരംഭിച്ച് 1.46 മിനിറ്റ് ആകുമ്പോൾ വിജയ് തൃഷയോട് സംസാരിക്കുന്നൊരു രംഗമുണ്ട്. ഈ സംഭാഷണമാണ് രാജേശ്വരിയെ ചൊടിപ്പിച്ചിരിക്കുന്നത്.
read also: നേരത്തെ വിവാഹം കഴിച്ചു, മകൻ ഉണ്ടെന്നത് മറച്ചു വച്ചു: പീഡനക്കേസിൽ നടൻ ഷിയാസ് കരീമിന് ജാമ്യം
‘വിജയ് സ്വബോധത്തോടെയാണോ ലിയോയിൽ അഭിനയിച്ചത്? വിജയ് മോശം വാക്ക്(1.46മിനിറ്റ്) ഉപയോഗിച്ചത് അദ്ദേഹത്തിന്റെ നിലവാരം വളരെയധികം കുറച്ചിട്ടുണ്ട്. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന വാക്ക് വിജയിയ്ക്ക് ഉള്ളതാണോ. ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന വിജയ്ക്കെതിരെ ഞങ്ങളുടെ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നു. അയോഗ്യനായ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. ഇതിനെതിരെ സിനിമാലോകം രംഗത്തുവരണം’, എന്നാണ് രാജേശ്വരി ട്വീറ്റ് ചെയ്തിരിക്കുന്നത്.
Post Your Comments